23 January 2026, Friday

Related news

January 15, 2026
January 6, 2026
January 1, 2026
October 25, 2025
September 6, 2025
August 7, 2025
August 1, 2025
May 29, 2025
February 21, 2025
February 18, 2025

ടെസ്‌ലയുടെ 2,10,699 ഓഹരികൾ സംഭാവന ചെയ്ത് മസ്‌ക്

Janayugom Webdesk
January 1, 2026 7:08 pm

100 മില്യൺ (10 കോടി) ഡോളർ (ഏകദേശം 8997250000 രൂപ) വിലമതിക്കുന്ന 2,10,699 ടെസ്‌ല ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ലോകത്തെ ഏറ്റവും ധനികനായ ശതകോടീശ്വരൻ ഇലോൺ മസ്‌ക്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തതാണ് ഇക്കാര്യം. 2025 ഡിസംബർ 30‑നാണ് വൻതുകയുടെ ഓഹരികൾ അദ്ദേഹം സംഭാവന ചെയ്തത്. വർഷാവസാന നികുതി ആസൂത്രണത്തിന്റെ ഭാഗമായാണ് നടപടി.ടെക് ശതകോടീശ്വരൻ ഇത്രയധികം തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്നത് ആദ്യമായല്ല. 2024‑ൽ അദ്ദേഹം ഏകദേശം 112 മില്യൺ (11.2 കോടി) ഡോളർ വിലമതിക്കുന്ന ടെസ്‌ല ഷെയറുകൾ സമാനമായ രീതിയിൽ സംഭാവന ചെയ്തിരുന്നു. 2022 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.95 ബില്യൺ ഡോളർ വിലമതിക്കുന്ന ടെസ്‌ല ഓഹരികളും, 2021‑ൽ 5.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികളും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തിരുന്നു.

വൻതുകയുടെ ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറിയിട്ടും 619 ബില്യൺ (61900 കോടി) ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി മസ്‌ക് തുടരുകയാണ്. 269 ബില്യൺ ഡോളർ ആസ്തിയുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ്, 253 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ മസ്‌കിന് തൊട്ടുപിന്നിലുള്ളത്.

അടുത്ത അഞ്ച് വർഷക്കാലവും ടെസ്‌ല സിഇഒ ആയി തുടരുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു ട്രില്യൺ (1,000,000,000,000) ഡോളറിന്റെ അതിഭീമമായ ശമ്പള പാക്കേജിന് കമ്പനിയുടെ ഓഹരി ഉടമകൾ അംഗീകാരം നൽകിയത് പോയവർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. സമ്പത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്ത് തുടരുമ്പോഴും 2026‑ൽ വൻ പദ്ധതികളാണ് മസ്‌കിന്റെ വിവിധ കമ്പനികൾ നടപ്പാക്കാനൊരുങ്ങുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.