March 30, 2023 Thursday

Related news

March 23, 2023
March 20, 2023
March 19, 2023
March 12, 2023
February 27, 2023
February 14, 2023
February 4, 2023
January 2, 2023
December 30, 2022
December 30, 2022

ആര്‍എസ്എസ് അനുകൂല പ്രസ്താവന: സുധാകരൻ പാണക്കാട് തങ്ങളെ നേരിട്ട് വിളിച്ച് വിളിച്ച് മാപ്പ് പറഞ്ഞെന്ന് ലീഗ്

Janayugom Webdesk
November 16, 2022 4:40 pm

ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ നിലപാട് മയപ്പെടുത്തി മുസ്ലിം ലീഗ്. സുധാകരൻ പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും നേരിട്ട് വിളിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അറിയിച്ചു. 

കോണ്‍ഗ്രസും വിഷയം ഗൗരവമായി എടുത്തിട്ടുണ്ട്. സുധാകരന്റെ ഖേദപ്രകടനവും പരസ്യമായി ഉണ്ടായി, അതുമതി. കെപിസിസി അധ്യക്ഷനെ താക്കീത് ചെയ്യണമെന്നൊന്നും ലീഗ് ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങിളില്‍ ഇടപെടാനില്ല. വിഷയം ഗൗരവത്തോടെ കൈകാര്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് ഉറപ്പ് നല്‍കി.

അവര്‍ വാക്ക് പാലിക്കുമെന്നാണ് കരുതുന്നത്. മുസ്ലിം ലീഗ് പ്രതികരിച്ചതിന് ഫലമുണ്ടായെന്നും സലാം വ്യക്തമാക്കി.

Eng­lish Sum­mery: Mus­lim League on K Sud­hakaran’s RSS Statement
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.