19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
November 22, 2024
November 21, 2024
November 21, 2024
November 19, 2024
November 16, 2024
November 16, 2024
November 13, 2024
November 11, 2024

മോഡി സർക്കാരിനു കീഴിൽ മുസ്‍ലിങ്ങൾ വംശഹത്യാ ഭീഷണിയില്‍

Janayugom Webdesk
ന്യൂഡൽഹി
January 17, 2022 9:05 pm

നരേന്ദ്ര മോഡി സർക്കാരിനു കീഴിൽ രാജ്യത്തിന്റെ അവസ്ഥ മ്യാൻമറിലേതിനു തുല്യമാണെന്നും മുസ്‍ലിങ്ങൾക്കെതിരെ വംശഹത്യഭീഷണി നിലനില്ക്കുന്നുവെന്നും മുന്നറിയിപ്പ്. 1994 ൽ റുവാണ്ടയിൽ നടന്ന വംശഹത്യ നേരത്തെ പ്രവചിച്ച ‘ജീനോസൈഡ് വാച്ച്’ സ്ഥാപകൻ ഡോ. ഗ്രിഗറി സ്റ്റാന്റൺ ആണ് മുന്നറിയിപ്പ് നല്കുന്നത്. 

ഇന്ത്യൻ അമേരിക്കൻ മുസ്‍ലിം കൗൺസിൽ ‘ഇന്ത്യൻ മുസ്‍ലിങ്ങളുടെ വംശഹത്യയ്ക്ക് വേണ്ടിയുള്ള ആഹ്വാനം’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഡോ സ്റ്റാന്റൺ ഈ പരാമർശങ്ങൾ നടത്തിയത്. ആഗോളതലത്തിൽ വംശഹത്യ തടയുന്നതിനായി 1999 ൽ രൂപീകൃതമായ സംഘടനയാണ് ജിനോസൈഡ് വാച്ച്. വിർജീനിയയിലെ ഫെയർഫാക്സ് കൗണ്ടിയിലുള്ള ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിലെ വംശഹത്യ പഠനത്തിലും പ്രതിരോധത്തിലും മുൻ ഗവേഷണ പ്രൊഫസറാണ് ഡോ. സ്റ്റാന്റൺ. 2002ൽ ആയിരത്തിലധികം മുസ്‍ലിങ്ങളെ കൊന്നൊടുക്കിയ ഗുജറാത്തിലെ കലാപം മുതൽ ഇന്ത്യയിൽ ഒരു വംശഹത്യയെക്കുറിച്ച് ജിനോസൈഡ് വാച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് തന്റെ വീഡിയോ പ്രസംഗത്തിൽ ഡോ സ്റ്റാന്റൺചൂണ്ടിക്കാട്ടി. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയായിരുന്നു. അദ്ദേഹം ഒരു നടപടിയുമെടുത്തില്ല. കൂട്ടക്കൊലകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചതിന് ധാരാളം തെളിവുകളും ഉണ്ട്- അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ അടിത്തറ കെട്ടിപ്പടുക്കാൻ മുസ്‍ലിം വിരുദ്ധ, ഇസ്ലാമോഫോബിക് വാചാടോപം മോഡി ഉപയോഗിച്ചു. മോഡി ഇപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. 

കശ്മീരിന്റെ പ്രത്യേക സ്വയംഭരണാവകാശം റദ്ദാക്കിയത് മുസ്‍ലിം ഭൂരിപക്ഷമുള്ള താഴ്‌വരയിൽ ഹിന്ദു ആധിപത്യം സ്ഥാപിക്കുന്നതിനാണ്. പൗരത്വ (ഭേദഗതി) നിയമം പ്രാബല്യത്തിൽ വന്നതും മുസ്‍ലിങ്ങളെ ലക്ഷ്യം വച്ചാണെന്നും അദ്ദേഹം പറഞ്ഞു. 1971 ലെ ബംഗ്ലാദേശ് വംശഹത്യയിലും ആഭ്യന്തരയുദ്ധത്തിലും ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുകയും അസമിൽ സ്ഥിരതാമസമാക്കുകയും ചെയ്ത മുസ്‍ലിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് ഈ നിയമം. 2019ൽ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും അതേ വർഷം തന്നെ പൗരത്വ (ഭേദഗതി) നിയമം പാസാക്കുകയും ചെയ്തുകൊണ്ടാണ് മോഡി ഇരട്ട ഗോളടിച്ചതെന്ന് ഡോ. സ്റ്റാന്റൺ പറഞ്ഞു. 2017ൽ മ്യാൻമർ സർക്കാർ റോഹിങ്ക്യൻ മുസ്‍ലിങ്ങളോട് ചെയ്തത് ഇതുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം റോഹിങ്ക്യകളെ പൗരന്മാരല്ലെന്ന് നിയമനിർമ്മാണത്തിലൂടെ പ്രഖ്യാപിക്കുകയും പിന്നീട് അക്രമത്തിലൂടെയും വംശഹത്യയിലൂടെയും പുറത്താക്കുകയും ചെയ്തു.
ENGLISH SUMMARY;Muslims under threat of geno­cide under Modi government
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.