
പി വി അന്‍വര്‍ എവിടേക്കാണ് പോവുക എന്ന് പറയാന്‍ പറ്റില്ലെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.അന്‍വര്‍ അസാനം യുഡിഎഫില്‍ എത്തുമെന്നും വാചകക്കസര്‍ത്ത്കൊണ്ട് കേരള രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നെന്നും എംഎൽഎ സ്ഥാനം രാജിവെച്ചേക്കുമെന്നുമുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് എംവി ഗോവിന്ദന്‍റെ പ്രസ്താവന.
കോഴിക്കോട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.ഓരോ ദിവസവും ഓരോ സ്ഥലത്തേക്കാണ് അൻവറിന്റെ പോക്ക്. അവസാനം അൻവർ യുഡിഎഫിൽതന്നെ എത്തും.കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് എന്നീ രണ്ടേ രണ്ട് ഭാഗങ്ങൾ മാത്രമേ ഉള്ളൂ.അതിനിടയിൽ നിന്നുപോകാൻ സാധിക്കുന്ന യാതൊരു സാഹചര്യവും കേരളത്തിൽ ഇല്ല. അതുകൊണ്ട് അൻവറിന്റെ സ്ഥാനം യുഡിഎഫിലായിരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വാചക കസർത്തുകൊണ്ട് കേരള രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.