5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 4, 2024
March 30, 2024
January 27, 2024
September 12, 2023
April 14, 2023
March 2, 2023
March 2, 2023
February 7, 2023
January 11, 2022
January 11, 2022

നാഗാലാന്‍ഡ് വെടിവയ്പ്പ്: സൈനികരെ ചോദ്യം ചെയ്യും

Janayugom Webdesk
കൊഹിമ
December 29, 2021 10:42 pm

സൈന്യത്തിന്റെ വെടിവയ്പ്പില്‍ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികര്‍ക്കെതിരെ പൊലീസ് അന്വേഷണത്തിന് അനുമതി. സംഭവവുമായി ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കാന്‍ നാഗാലാന്‍ഡിലെ പ്രത്യേക അന്വേഷണ സംഘത്തിന് അധികൃതര്‍ അനുമതി നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21 സൈനികരുടെ മൊഴി രേഖപ്പെടുത്തുന്നത് ഈയാഴ്ചയോടുകൂടി പൂര്‍ത്തിയാകുമെന്നാണ് സൂചന. എന്നാല്‍, സൈനികരെ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാനാകുമോ അതോ തയാറാക്കപ്പെട്ട സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുക മാത്രമാണോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. നാഗാലാന്‍ഡില്‍ നിലവിലുള്ള സായുധ സേനാ പ്രത്യേകാവകാശ നിയമം(അഫ്സ്‌പ) സൈന്യത്തിന് പ്രത്യേക പരിരക്ഷയും നല്‍കുന്നുണ്ട്.

അതേസമയം, സൈനിക കോടതിയുടെ അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം ഇപ്പോള്‍ നാഗാലാന്‍ഡിലുണ്ട്. മേജര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം വെടിവയ്പ് നടന്ന പ്രദേശം സന്ദര്‍ശിക്കുകയും പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് പൊതുജനങ്ങള്‍ക്ക് സൈന്യം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ നാലിനാണ് സംഭവം നടന്നത്. സൈനികരുടെ വെടിവയ്പ്പില്‍ 14 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ജനങ്ങളുടെ പ്രതിഷേധത്തില്‍ ഒരു സൈനികനും ജീവന്‍ നഷ്ടമായി.

Eng­lish Sum­ma­ry: Naga­land shoot­ing: Troops to be questioned

You may like this video also

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 4, 2024
November 4, 2024
November 3, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.