കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറത്തായേക്കും. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലും നഖ്‌വിക്ക് ബിജെപി സീറ്റ് നല്‍കിയിട്ടില്ല. റാംപുര്‍, അസംഗഡ് ലോക്‌സഭാ സീറ്റുകളില്‍ യഥാക്രമം ഘനശ്യാം ലോധി, ദിനേശ് ലാല്‍ യാദവ് എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.
നേരത്തെ രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചപ്പോഴും നഖ്‌വിയെ പരിഗണിച്ചിരുന്നില്ല. ജൂണ്‍ 23 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അംഗമല്ലെങ്കിലും ആറുമാസം കൂടി മന്ത്രിസ്ഥാനത്ത് തുടരാന്‍ നഖ്‌വിക്ക് കഴിയും. ലോക്‌സഭയിലേക്കും പരിഗണിക്കാത്ത സ്ഥിതിയില്‍ അദ്ദേഹത്തെ ഉപരാഷ്ട്രപതിയാക്കുമെന്ന രീതിയിലും സൂചനകളുണ്ട്.
English Summary:Naqvi did not win a seat in the by-elections either
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.