17 December 2025, Wednesday

Related news

December 15, 2025
December 14, 2025
December 5, 2025
December 3, 2025
December 2, 2025
November 28, 2025
November 26, 2025
November 24, 2025
November 24, 2025
November 20, 2025

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോഡി കാനഡയിലേക്ക്; ഇറാൻ, ഇസ്രയേൽ സംഘർഷം ചർച്ചയായേക്കും

Janayugom Webdesk
ന്യൂഡൽഹി
June 16, 2025 4:23 pm

ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്രമോഡി കാനഡയിലേക്ക് തിരിക്കും. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ നടക്കുന്ന ഉച്ചകോടിയിൽ വിഷയം ചർച്ചയാകുമെന്നാണ് സൂചന. രണ്ടു രാജ്യങ്ങളും ചർച്ചയിലൂടെ പ്രശ്നം തീർക്കണം എന്ന നിലപാട് ആയിരിക്കും മോഡി ഇന്ത്യ ഉച്ചകോടിയിൽ അറിയിക്കുക. കാനഡയിലെ കനാനസ്‌കിസിലാണ് 51-ാമത് ജി-7 ഉച്ചകോടി നടക്കുന്നത്. 

നയതന്ത്ര ബന്ധം വഷളായതിന് ശേഷമുള്ള മോഡിയുടെ ആദ്യ കാനഡ സന്ദർശനം കൂടിയാണിത്. സംഘർഷ വിഷയം ഉന്നയിക്കുന്നതിന് പുറമെ ഊർജ്ജ സുരക്ഷ, സാങ്കേതിക സഹകരണം, നവീകരണം എന്നിവയുൾപ്പെടെയുള്ള പ്രധാന ആഗോള വെല്ലുവിളികളിലും ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉള്‍പ്പെടെയുള്ള നേതാക്കളുമായും മോഡി ചർച്ച നടത്തുമെന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.