27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

നേസല്‍ കോവിഡ് വാക്സിന് അനുമതി

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2022 11:13 pm

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ഭാരത് ബയോടെക് വികസിപ്പിച്ച നേസല്‍ വാക്സിന്‍ കോവിന്‍ ആപ്പില്‍ ഉടന്‍തന്നെ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആദ്യ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ വഴിയാണ് വിതരണത്തിനെത്തുക. 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസല്‍ വാക്സിന്‍ നല്‍കുക. ഇതിന് മുന്‍പ് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചിരുന്നു. നേസല്‍ വാക്സിന്റെ വില സംബന്ധിച്ച്‌ ഉടന്‍ തീരുമാനമാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്. രാജ്യത്ത് ഇതാദ്യമായിട്ടാണ് സിറിഞ്ച് ഉപയോഗിക്കാത്ത വാക്സിന്‍ ലഭ്യമാക്കുന്നത്. ഭാരത് ബയോടെക്കിന്റെ കോവാക്സിന്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, കോവോവാക്സ്, റഷ്യന്‍ വാക്സിനായ സ്പുട്നിക് വി, ബയോളജിക്കല്‍ ഇയുടെ കോര്‍ബെക്സ് എന്നിവയാണ് നിലവില്‍ കോവിന്‍ പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ളത്.

Eng­lish Sum­ma­ry: Nasal covid vac­cine approved

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.