ഉത്തര്‍പ്രദേശിലെ മദ്രസകളുടെ സമയക്രമം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 3 മണി വരെയായി പുതുക്കി. നേരത്തെ രാവിലെ 9 മണി മുതല്‍ ഉച്ച കഴിഞ്ഞ് 2 മണി വരെയായിരുന്നു സമയം. കൂടാതെ പ്രാർത്ഥനയ്ക്ക് ശേഷം ദേശീയഗാനം ആലപിച്ചുവേണം പ്രവര്‍ത്തനം തുടങ്ങാനെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ 9 മണിക്ക് പ്രാർഥനയും ദേശീയ ഗാനാലാപനവും നടക്കും. രാവിലെ 9.20 മുതൽ ഉച്ചയ്ക്ക് 12 വരെ പഠനം. ഇടവേളയ്ക്ക് ശേഷം 12.30ന് പഠനം പുനരാരംഭിക്കും. 3 മണി വരെ തുടരും. അറബി, ഉറുദു, പേർഷ്യൻ എന്നിവയ്‌ക്ക് പുറമേ കണക്ക്, ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലും വിദ്യാർഥികൾക്ക് ക്ലാസുകൾ ഉണ്ടാകുമെന്ന് മദ്രസ വിദ്യാഭ്യാസ ബോർഡ് ചെയര്‍മാന്‍ ഇഫ്തിക്കര്‍ അഹമ്മദ് ജാവേദ് പറഞ്ഞു.
English Summary: National anthem recital before classes a must in UP madrasas now
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.