17 May 2024, Friday

Related news

May 9, 2024
May 8, 2024
May 5, 2024
May 5, 2024
May 5, 2024
May 4, 2024
May 3, 2024
May 2, 2024
May 2, 2024
May 2, 2024

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,786 പേര്‍ക്ക് കോവിഡ്

Janayugom Webdesk
ന്യൂഡല്‍ഹി
October 22, 2021 11:38 am

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,786 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രാലത്തിന്റെ കണക്കനുസരിച്ച്‌ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, 8,733 പേര്‍ക്ക്.

നിലവില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 1,75,745 പേര്‍ കൊവിഡ് ബാധിച്ച്‌ ചികില്‍സയിലുണ്ട്. 232 ദിവസത്തിനുള്ളില്‍ ഏറ്റവും കുറവ് രോഗബാധയാണ് ഇത്.

സജീവ രോഗികള്‍ ആകെ രോഗബാധിതരുടെ ഒരു ശതമാനത്തിനു താഴെയാണ്, 0.51 ശതമാനം. 2020 മാര്‍ച്ചിനുശേഷം ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.

24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ 18,641 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായത് 3,35,147,449 പേര്‍. 98.16 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ ദിവസം 231 പേര്‍ മരിച്ചു. കേരളത്തില്‍ മാത്രം 118 പേര്‍ മരിച്ചു.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.19 ശതമാനമാണ്. ഈ നിരക്ക് 3 ശതമാനത്തിനു താഴെയാകുന്നത് തുടര്‍ച്ചയായി 53ാം ദിവസമാണ്.രാജ്യത്ത് ഇതുവരെ 100.59 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തുകഴിഞ്ഞു.

Eng­lish Sum­ma­ry : nation­al covid sta­tis­tics 22102021

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.