3 May 2024, Friday

ദേശീയപാത വികസനം; പൈപ്പ് പൊട്ടുന്നത് സമയബന്ധിതമായി പരിഹരിക്കുമെന്ന് മന്ത്രി പി പ്രസാദ്

Janayugom Webdesk
ആലപ്പുഴ
August 5, 2023 8:50 pm

ദേശീയപാത വികസന ജോലികൾക്കിടെ ജലവിതരണ പൈപ്പുകൾ പൊട്ടുന്നത് സമയബന്ധിതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ചേർത്തല മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ ഇതു സംബന്ധിച്ച് ദേശീയപാത വികസന അതോറിറ്റിക്ക് മന്ത്രി നിർദേശം നൽകി. പ്രധാന ജലവിതരണ പൈപ്പുകൾ മാറ്റിയിടുന്ന കാര്യത്തിൽ സർക്കാർ തലത്തിൽ തീരുമാനമെടുക്കും. നെടുമ്പ്രക്കാട് വിളക്കുമരം പാലം, മിനി സിവിൽ സ്റ്റേഷൻ, തങ്കി റോഡ്, സെന്റ് മേരീസ് പാലം തുടങ്ങി വിവിധ നിർമാണഘട്ടങ്ങളുടെ പുരോഗതി യോഗത്തിൽ വിലയിരുത്തി. ജില്ല കളക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Nation­al High­way Devel­op­ment; Min­is­ter P Prasad said that the burst pipe will be resolved in time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.