4 May 2024, Saturday

Related news

May 4, 2024
May 3, 2024
May 1, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 24, 2024

കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കേരളം മുന്നിലെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ

Janayugom Webdesk
തിരുവനന്തപുരം
December 7, 2023 10:40 am

രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ കേരളം മുന്നിലെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്.2022ല്‍ സംസ്ഥാനത്ത് ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 96 ശതമാനത്തിലും, പ്രത്യേക സംസ്ഥാന നിയമങ്ങള്‍ പ്രകാരം രജിസ്ററര്‍ ചെയ്ത കേസുകളില്‍ 96ശതമാനത്തിലും, പ്രത്യേക സംസ്ഥാന നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തവരില്‍99 ശതമാനത്തിലും കുറ്റപത്രം സമര്‍പ്പിച്ചു.

2022 ക്രൈം റിപ്പോര്‍ട്ടിലാണ് വിവരങ്ങള്‍ എൻസിആർബി മെട്രോപൊളിറ്റൻ പട്ടികയിൽ ഉൾപ്പെടുത്തിയ 19 നഗരങ്ങളിൽ കുറ്റപത്രം സമർപ്പിക്കൽ ശതമാനത്തിൽ കൊച്ചിയും (95.9) കോഴിക്കോടുമാണ്‌ (89.4) മുന്നിൽ. സംസ്ഥാനത്ത്‌ കൊലപാതകക്കേസുകളിൽ 96.1 ഉം ഗുരുതരകുറ്റകൃത്യങ്ങളിൽ 93.8 ഉം സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 94.5 ഉം ശതമാനമാണ്‌ കുറ്റപത്രം സമർപ്പിക്കൽ. രജിസ്‌റ്റർ ചെയ്യുക മാത്രമല്ല, കൃത്യമായി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുംവരെയുള്ള കാര്യങ്ങൾ ചിട്ടയായി നടക്കുന്നെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.സംസ്ഥാനത്ത്‌ 2022ൽ 9462 ഗുരുതര കുറ്റകൃത്യങ്ങളാണ്‌ രജിസ്‌റ്റർ ചെയ്തത്‌. ഇതിൽ 334 കൊലപാതകങ്ങളുണ്ട്‌.

കർണാടകത്തിൽ 17,091 ഉം (1404 കൊലപാതകങ്ങൾ) തമിഴ്‌നാട്ടിൽ 12,325 ഉം ഗുരുതര കുറ്റകൃത്യങ്ങൾ (1690 കൊലപാതകങ്ങൾ) രജിസ്‌റ്റർ ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഉത്തർപ്രദേശാണ്‌ മുന്നിൽ–- 52,579. കേരളത്തിൽ 2022ൽ നടന്ന കൊലപാതകങ്ങളിൽ 127ഉം വ്യക്തിവൈരാഗ്യം, ശത്രുത കാരണമായിരുന്നെന്നും റിപ്പോർട്ടിലുണ്ട്‌.ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിലും കേരളം വളരെ മുന്നിലാണ്‌. 2022ൽ 5,02,311 പേർ ഐപിസി കേസുകളിൽ ശിക്ഷിക്കപ്പെട്ടു.

തമിഴ്‌നാട്ടിൽ 3,38,804. കുറ്റംചുമത്തപ്പെട്ടവരെ വെറുതേ വിടുന്നതിൽ ഗുജറാത്താണ്‌ മുന്നിൽ–- 2,75,628. രണ്ടാമത്‌ മഹാരാഷ്ട്ര–- 2,16,440.ദേശീയാടിസ്ഥാനത്തിൽ സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 12.3 ശതമാനം ഉയർന്നു. 2021ലെ 43,414ൽനിന്ന്‌ 48,755 ആയി. 32.6 ശതമാനവും ഭർതൃ–- ബന്ധു പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്‌. കുട്ടികൾക്കെതിരായ കുറ്റങ്ങൾ 7.8 ശതമാനവും പട്ടികജാതിക്കാർക്ക്‌ എതിരായ അതിക്രമങ്ങൾ 33.3 ശതമാനവും വർധിച്ചു. സൈബർ കുറ്റകൃത്യങ്ങളിൽ 42.7 ശതമാനത്തിന്റെ വർധനയുണ്ടായെന്നും എൻസിആർബി റിപ്പോർട്ടിൽ പറയുന്നു.

Eng­lish Summary:
Nation­al Records Bureau says that Ker­ala is ahead in fil­ing chargesheets

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.