26 November 2024, Tuesday
KSFE Galaxy Chits Banner 2

ദേശീയ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ); തട്ടിക്കൂട്ട് സൊസൈറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
June 25, 2024 11:21 pm

നീറ്റ് — നെറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവാദത്തിലായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) യുടെ ഘടന തട്ടിക്കൂട്ടെന്ന് വ്യക്തമാകുന്നു. കോവിഡ് കാലത്ത് രൂപീകരിച്ച പിഎം കെയേഴ്സ് പോലെ നിയമവിരുദ്ധമായ ചട്ടക്കൂടുകള്‍ക്കും അടിമുടി ദുരൂഹതകള്‍ക്കും മീതെയാണ് എന്‍ടിഎയും നിലനില്‍ക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് കീഴിലെന്ന് പ്രചരിപ്പിക്കുന്ന എന്‍ടിഎ 1860ലെ സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്. ഇത്രയും സുപ്രധാനമായ സംവിധാനങ്ങള്‍ രൂപീകരിക്കേണ്ടത് നിയമ നിര്‍മ്മാണത്തിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതുമേഖലാ കമ്മിഷന്‍ — ബോർഡുകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളോ അനുസരിച്ചായിരിക്കണം. അതിന് പകരം കമ്പനിയായി രൂപീകരിച്ചതാണ് ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നത്.

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യുജിസി), ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്സ് എജ്യുക്കേഷന്‍ (എഐസിടിഇ) തുടങ്ങിയ സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങള്‍ പാര്‍ലമെന്റ് അംഗീകരിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുപോലൊരു സ്ഥാപനം എന്തുകൊണ്ടാണ് സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തത് എന്ന ചോദ്യമാണ് ഉയരുന്നത്. ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളും ഉദ്യോഗാര്‍ത്ഥികളും പങ്കെടുക്കുന്ന ഉന്നത പരീക്ഷകള്‍ നടത്തുന്ന സ്ഥാപനത്തെ നയിക്കാനുള്ളത് വിരലിലെണ്ണാവുന്ന അംഗങ്ങള്‍ അടങ്ങിയ ഗവേണിങ് ബോഡിയും കുറഞ്ഞ മനുഷ്യവിഭവ ശേഷിയും മാത്രമാണ്. അതുകൊണ്ടുതന്നെ പല സുപ്രധാന നടപടിക്രമങ്ങളുള്‍പ്പെടെ പുറംകരാര്‍ നല്‍കുകയാണെന്നും ആരോപണമുണ്ട്. 

വിവിധ ഏജന്‍സികളുടെ പരീക്ഷകള്‍ നടത്തുന്നതിന് ചുമതലപ്പെട്ട എന്‍ടിഎയില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് ബന്ധപ്പെടുന്നതിനുള്ള ഒരു സംഘടനാ സംവിധാനവും രൂപപ്പെടുത്തിയതുമില്ല. സംസ്ഥാന സർവകലാശാലകൾക്ക് പ്രാതിനിധ്യമില്ല. കേന്ദ്ര സര്‍വകലാശാലകളില്‍ ഊഴമനുസരിച്ച് നിര്‍ദേശിക്കുന്ന ഒരെണ്ണത്തിന് മാത്രമേ പ്രാതിനിധ്യമുള്ളൂ. ഇലക്ടറൽ ബോണ്ടുകൾ, എക്സിറ്റ് പോൾ, പിഎം കേയേഴ്സ് എന്നിവയില്‍ നിന്ന് വ്യത്യസ്തമല്ലാത്ത അഴിമതിയാണ് എൻടിഎ എന്ന് ജെഎന്‍യുവിലെ പ്രൊഫസറും ബ്രിട്ടീഷ് അക്കാദമിയിലെ ഫെല്ലോയുമായ അയ്ഷാ ക്വിദ്വായി ദ വയറില്‍ എഴുതിയ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. നിർദയമായ കൊള്ളയടിക്ക് സര്‍ക്കാരിന്റെ അധികാരമുപയോഗിച്ചുണ്ടാക്കിയ പദ്ധതിയാണിതെന്നും അവര്‍ കുറിച്ചു. 

Eng­lish Sum­ma­ry: Nation­al Test­ing Agency (NTA); Fraud Society

You may also like this video

TOP NEWS

November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.