3 May 2024, Friday

Related news

April 24, 2024
April 12, 2024
April 1, 2024
March 31, 2024
March 25, 2024
March 10, 2024
February 22, 2024
February 17, 2024
February 16, 2024
February 15, 2024

കേന്ദ്രനയങ്ങള്‍ക്കെതിരെ ദേശവ്യാപക പ്രക്ഷോഭം

Janayugom Webdesk
ന്യൂഡല്‍ഹി
August 9, 2023 11:27 pm

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ക്വിറ്റ് ഇന്ത്യ ദിനമായ ഇന്ന് തൊഴിലാളികളും ജീവനക്കാരും രാജ്യവ്യാപകമായി മഹാപടവ് സംഘടിപ്പിച്ചു. 10 കേന്ദ്ര ട്രേഡ് യൂണിയനുകള്‍, സ്വതന്ത്ര സംഘടനകള്‍, ഫെഡറേഷനുകള്‍, കേന്ദ്ര‑സംസ്ഥാന സർക്കാർ ജീവനക്കാരുടെ സംഘടനകള്‍, പൊതുമേഖലയിലെ തൊഴിലാളി സംഘടനകള്‍ എന്നിവ സംയുക്തമായാണ് മഹാധര്‍ണ സംഘടിപ്പിച്ചത്.

അനിയന്ത്രിത വിലക്കയറ്റം തടയുക, പൊതുമേഖലകളുടെ സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കുക, തൊഴില്‍ നിയമഭേദഗതി റദ്ദാക്കുക, കരാര്‍വല്‍ക്കരണം അവസാനിപ്പിക്കുക, ഇഎസ്‌ഐ, ഇപിഎഫ് ബോണസ് ശമ്പള പരിധി നീക്കം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ചായിരുന്നു ക്യാമ്പയിന്‍.
രാജ്യത്തെ രക്ഷിക്കുക, ജനതയെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി രാജ്യതലസ്ഥാനത്ത് ജന്തര്‍ മന്ദറില്‍ നടന്ന ധര്‍ണയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, തപന്‍ സെന്‍ (സിഐടിയു), ഷെഹ്‌നാസ് (ഐഎന്‍ടിയുസി), ഹര്‍ഭജന്‍ സിങ് (എച്ച്എംഎസ്), ഹരീഷ് ത്യാഗി (എഐയുടിയുസി), ലത ബെന്‍ (സേവ) തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും 700 ലധികം ജില്ലാ കേന്ദ്രങ്ങളിലുമായി നടന്ന മഹാപടവില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കേരളത്തില്‍ തിരുവനന്തപുരം രാജ്ഭവന് മുന്നിലും 13 ജില്ലാ കേന്ദ്രങ്ങളിലും മഹാധര്‍ണ സംഘടിപ്പിച്ചു.

Eng­lish Sum­ma­ry: Nation­wide agi­ta­tion against cen­tral policies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.