6 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 22, 2024
October 16, 2024
October 9, 2024
September 29, 2024
September 13, 2024
September 6, 2024
August 13, 2024
August 9, 2024
August 8, 2024

നവരസ-23″ ഒക്ടോബർ 26, 27 തിയ്യതികളിൽ

Janayugom Webdesk
ഗുരുവായൂർ
September 26, 2023 8:32 pm

കേരളത്തിലും തമിഴ്നാട്ടിലുമുള്ള ഗോകുലം സ്‌കൂളുകളുടെ കലോത്സവം “നവരസ-23” ഒക്ടോബർ 26,27 തിയ്യതികളിൽ ഗുരുവായൂരിൽ നടക്കും. ഗോകുലം പബ്ലിക് സ്കൂളിൽ വച്ച് നടക്കുന്ന കലോത്സവത്തിൽ 1500 ഓളം പ്രതിഭകൾ മാറ്റുരയ്ക്കും. പരിപാടിയുടെ വിജയത്തിനായി ഗോകുലം ഗോപാലൻ മുഖ്യ രക്ഷാധികാരിയും പത്മശ്രീ കലാമണ്ഡലം ഗോപിയാശാൻ അദ്ധ്യക്ഷനും ഗോകുലം ഗുരുവായൂർ പ്രിൻസിപ്പൽ ശ്രീജിത്ത്‌ കെ. പി. ജനറൽ കൺവീനറുമായുള്ള ആയിരത്തൊന്നംഗ സ്വാഗതസംഘം രൂപീകരിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്സിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഗോകുലം ഗോപാലൻ ലോഗോ പ്രകാശനം ചെയ്തു. ഗോകുലം സ്കൂളുകളുടെ ഡയരക്ടർ, പ്രൊഫ. സണ്ണി ഫ്രാൻസിസ്, വാർഡ് മെമ്പർ ശ്രീബിത ഷാജി, സുധീർ ടി. ജി., അഭിലാഷ് കെ. ആർ, സിതാര ധനനാഥ്, ശ്രീജിത്ത് കെ. പി., ബിജു എസ്. പിള്ള തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: Navarasa-23” on Octo­ber 26 and 27

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.