23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 16, 2024
March 30, 2024
March 11, 2024
February 20, 2024
January 28, 2024
January 15, 2024
January 12, 2024
December 13, 2023
September 26, 2023
February 2, 2023

സഫിയ അജിത്തിന്റെ സ്മരണയ്ക്ക് നവയുഗം ജനുവരി 28ന് രക്തദാന ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു

Janayugom Webdesk
ദമ്മാം
December 30, 2021 7:55 pm

സൗദിയിലെ ജീവകാരുണ്യമേഖലയിലെ നിറദീപമായിരുന്ന, നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്ന സഫിയ അജിത്തിന്റെ ഏഴാം ചരമവാർഷികം പ്രമാണിച്ചു നവയുഗം സാംസ്ക്കാരികവേദി ദമ്മാമിൽ രക്തദാന ക്യാമ്പ് സംഘടിപ്പിയ്ക്കുന്നു. 2022 ജനുവരി 28 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ദമ്മാം കിംഗ് ഫഹദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാനക്യാമ്പ് നടക്കും. നൂറുകണക്കിന് നവയുഗം പ്രവർത്തകരും, മറ്റു പ്രവാസികളും ക്യാമ്പിൽ പങ്കെടുത്തു രക്തം ദാനം ചെയ്യും.

“രക്തദാനം മഹാദാനം” എന്ന ആപ്തവാക്യം ഉയർത്തി സംഘടിപ്പിയ്ക്കുന്ന ഈ രക്തദാനക്യാമ്പ് പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിയ്ക്കും സംഘടിപ്പിയ്ക്കുക. ഇതിന്റെ വിജയത്തിനായി എല്ലാ നല്ലവരായ പ്രവാസികളുടെയും പങ്കാളിത്തവും, സഹകരണവും അഭ്യർത്ഥിയ്ക്കുന്നതായി നവയുഗം ജീവകാരുണ്യവിഭാഗം കൺവീനർ ഷിബുകുമാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0551379492, 0530642511, 0557133992, 0539365117 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ENGLISH SUMMARY:Navayugam is orga­niz­ing a blood dona­tion camp on Jan­u­ary 28 in mem­o­ry of Safia Ajith

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.