27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

June 19, 2024
May 30, 2024
May 13, 2024
January 19, 2024
January 16, 2024
June 23, 2023
May 3, 2023
May 2, 2023
April 20, 2023
March 15, 2023

സ്വപ്ന സുരേഷന്റെ രഹസ്യ മൊഴിയുടെ പകര്‍പ്പ് വേണം; സരിതയുടെ അപേക്ഷ കോടതി തള്ളി

Janayugom Webdesk
June 18, 2022 1:44 pm

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് ആവിശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ അപേക്ഷ കോടതി തള്ളി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി. മൂന്നാം കക്ഷിക്കു മൊഴിപ്പകര്‍പ്പു നല്‍കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സ്വപ്‌ന നല്‍കിയ മൊഴിയില്‍ തന്നെക്കുറിച്ചു പരാമര്‍ശമുണ്ടെന്നു പറഞ്ഞാണ് സരിത ഹര്‍ജി നല്‍കിയത്. രഹസ്യമൊഴിയുടെയും തുടര്‍ന്നു മാധ്യമങ്ങളോടു നടത്തിയ പരാമര്‍ശങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വപ്‌നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ഈ കേസില്‍ സരിത സാക്ഷിയാണ്. സരിതയുടെ രഹസ്യമൊഴി അടുത്ത ദിവസം രേഖപ്പെടുത്തും.

തന്റെ മൊഴി രേഖപ്പെടുത്തും മുമ്പ് സ്വപ്‌നയുടെ മൊഴിയില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ അറിയണമെന്ന് സരിത കോടതില്‍ അറിയിച്ചു. സെഷന്‍സ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സരിത പറഞ്ഞു.

Eng­lish Summary:Need a copy of Swap­na Suresh’s secret state­ment; The court reject­ed Saritha’s application
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.