മെഡിക്കല്‍ എന്‍ട്രന്‍സ് പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) 2022‑ന്റെ ഫലം പ്രസിദ്ധീകരിച്ചു. ജൂലൈ 17‑ന് നടന്ന പരീക്ഷയില്‍ 18.7 ലക്ഷം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 9,93,069 വിദ്യാര്‍ഥികള്‍ വിജയിച്ചു. 5,63,902 പെണ്‍കുട്ടികളും 4,29,160 ആണ്‍കുട്ടികളും പരീക്ഷ വിജയിച്ചു.
ഹരിയാന സ്വദേശിയായ തനിഷ്‌കയ്ക്കാണ് ഒന്നാം റാങ്ക്. 99.99977 പേര്‍സന്റൈല്‍ സ്‌കോര്‍ നേടിയാണ് തനിഷ്‌ക ഒന്നാമതെത്തിയത്. ഡല്‍ഹി സ്വദേശി വട്‌സ ആശിഷ് ബത്ര രണ്ടാം റാങ്കും കര്‍ണാടക സ്വദേശി ഋഷികേശ് ഗാംഗുലെ മൂന്നാം റാങ്കും നേടി. neet.nta.nic.in, nta.ac.in, ntaresults.nic.in എന്നീ വെബ്‌സൈറ്റുകള്‍ വഴി ഫലം പരിശോധിക്കാം.
English summary; NEET 2022 result published
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.