മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി നീക്കി. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നേരത്തെ നീറ്റ് പരീക്ഷയെഴുതാനുള്ള പ്രായപരിധി പൊതുവിഭാഗത്തിന് 25 വയസും സംവരണ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 ഉം ആയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നടന്ന നാലാമത് എന്‍എംസി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തതെന്ന് കമ്മിഷന്‍ സെക്രട്ടറി പുല്‍കേഷ് കുമാര്‍ പറഞ്ഞു. നീറ്റ് യുജി പരീക്ഷയുടെ യോഗ്യതാ വിവരങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രായപരിധി നീക്കം ചെയ്യണമെന്നും നാഷണല്‍ ടെസ്റ്റ് ഏജന്‍സിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Neet exam; age limit revised
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.