22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 21, 2024
October 9, 2024
October 6, 2024
September 22, 2024
August 3, 2024
July 27, 2024
July 26, 2024
July 24, 2024
July 23, 2024

നീറ്റ് പരീക്ഷാ വിവാദം; നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അന്വേഷണം ആരംഭിച്ചു

Janayugom Webdesk
July 23, 2022 10:09 am

നീറ്റ് പരീക്ഷാ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ അന്വേഷണം ആരംഭിച്ചു. എന്‍ടിഎ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേസമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കേരളത്തില്‍ എത്തിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സീനിയര്‍ ഡയറക്ടര്‍ ഡോ. സാധന പരാശറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണസംഘം ആയൂര്‍ മാര്‍ത്തോമാ കോളജ് സന്ദര്‍ശിച്ച് മൊഴി രേഖപ്പെടുത്തി. കോളജിലെ അധ്യാപകരുടെയും പരീക്ഷാനിരീക്ഷകരുടെയും മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവ ദിവസത്തെ സിസിടിവി ദൃശ്യങ്ങളും ഇവര്‍ പരിശോധിച്ചു. പരാതിക്കാരായ വിദ്യാര്‍ഥിനികളുടെ വീട്ടില്‍ നേരിട്ട് എത്തി വിശദാംശങ്ങളും സംഘം ശേഖരിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; NEET exam con­tro­ver­sy; An inves­ti­ga­tion by the Nation­al Test­ing Agency has been launched

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.