22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
October 21, 2024
October 9, 2024
October 6, 2024
September 22, 2024
August 3, 2024
July 27, 2024
July 26, 2024
July 24, 2024
July 23, 2024

നീറ്റ് സംവരണം തുടരും: കൗണ്‍സിലിങ് അപേക്ഷിക്കുന്നതിനുള്ള കൂടുതല്‍ മാര്‍നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ..

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2022 10:54 am

മെഡിക്കല്‍ വിദ്യാഭ്യാസ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ടന്‍സ് ടെസ്റ്റില്‍ ആള്‍(NEE‑നീറ്റ്) ഇന്ത്യ കോട്ടയില്‍ പിന്നാക്ക സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കേര്‍പ്പെടുത്തിയ സംവരണം തുടരുമെന്ന് സുപ്രിം കോടതി. തുറന്ന മത്സരപരീക്ഷ ഔപചാരികമായ സമത്വം മാതമേ ഉറപ്പാക്കുന്നുള്ളൂവെന്നും പിന്നാക്കവിഭാഗങ്ങളുടെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ ലഭ്യതയിലും പ്രവേശനത്തിലും വ്യാപകമായ അസമത്വം അവസാനിപ്പിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

നീറ്റ്-യുജി കേന്ദ്ര കൗൺസലിങ്ങിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള കൂടുതൽ മാർഗനിർദേശങ്ങൾ പുതുക്കിയ ഇൻഫർമേഷൻ ബുള്ളറ്റിനിലൂടെ ‘മെഡിക്കൽ കൗൺസലിങ് കമ്മിറ്റി’ (Med­ical Coun­selling Committee,)വിജ്ഞാപനം ചെയ്തു. www.mcc.nic.in 

∙ അപേക്ഷയിൽ എൻടിഎക്കു നൽകിയ മൊബൈൽ നമ്പറും ഇ–മെയിൽ ഐഡിയുമാണ് ഉപയോഗിക്കേണ്ടത്. പേരിന്റെ സ്പെല്ലിങ്, നേരത്തേ നൽകിയ വിവരങ്ങളിലെ അക്കങ്ങൾ എന്നിവയിൽ വ്യത്യാസം വരുത്തരുത്. ചോയ്സ്–ഫില്ലിങ്ങിനു ലാപ്ടോപ് /കംപ്യൂട്ടർ ഉപയോഗിക്കുക; മൊബൈൽ ഫോൺ വേണ്ട.

∙ ഓൾ ഇന്ത്യ ക്വോട്ട, എംബിബിഎസ്/ബിഡിഎസ്, കൽപിതസർവകലാശാലകൾ, എയിംസ്, ജിപ്മെർ തുടങ്ങി ഓരോ വിഭാഗത്തിലും ഓരോ കോളജിലും കൗൺസലിങ്ങിനുള്ള സീറ്റുകൾ ജനറൽ, ഒബിസി, പട്ടികവിഭാഗം മുതലായ കാറ്റഗറികൾ തിരിച്ചു കാട്ടുന്ന സീറ്റ്–മട്രിക്സ് സൈറ്റിലുള്ളതു നോക്കി മനസ്സിലാക്കിയശേഷം ചോയ്സ്–ഫില്ലിങ് നടത്തുക.

∙ ചോയ്സുകൾ എല്ലാം ശരിയെന്ന് ഉറപ്പാക്കി മാത്രം ലോക്ക് ചെയ്യുക. എംസിസിക്കു പോലും പിന്നീട് അൺലോക്ക് ചെയ്യാൻ കഴിയില്ല.

∙ അബദ്ധത്തിൽ കൽപിതസർവകലാശാല ഓപ്റ്റ് ചെയ്താൽ, റജിസ്ട്രേഷൻ പേജിൽ ഒരിക്കൽ മാത്രമായി റീസെറ്റ് ഓപ്ഷനുണ്ട്. പക്ഷേ വീണ്ടും മുഴുവൻ‍ ഫീസ് അടച്ചു റജിസ്റ്റർ ചെയ്യണം.

ആദ്യറൗണ്ട് അലോട്മെന്റ് അനുസരിച്ചുള്ള സീറ്റ് കിട്ടണമെങ്കിൽ നേരിട്ടു പോയി ചേരണം. രണ്ടാം റൗണ്ടിൽ അപ്ഗ്രഡേഷൻ വേണമെന്ന് അറിയിച്ച് കൂടുതൽ താൽപര്യമുള്ള ചോയ്സുകൾ രണ്ടാം റൗണ്ടിനു നൽകാം. അതു കിട്ടിയില്ലെങ്കിൽ ആദ്യം കിട്ടിയതു നിലനിൽക്കും. ആദ്യറൗണ്ടിലേതു വേണ്ടെങ്കിൽ കോളജിൽ പോകേണ്ട. ഫ്രീ എക്സിറ്റ് എടുത്ത് രണ്ടാം റൗണ്ടിനു റജിസ്റ്റർ ചെയ്യാം. പണം നഷ്ടപ്പെടില്ല. ആദ്യ അലോട്മെന്റ് അനുസരിച്ച് ചേരാത്തതിനാൽ തുടർന്നുള്ള അവസരങ്ങളും നഷ്ടപ്പെടില്ല. പക്ഷേ രണ്ടാം റൗണ്ടിൽ സീറ്റുകൾ തീരെക്കുറവായിരിക്കും. അപ്ഗ്രേഡ് ചെയ്തു കിട്ടിയാൽ ആദ്യസീറ്റിൽ നിന്ന് ‘ഓൺലൈൻ ജനറേറ്റഡ് റിലീവിങ് ലെറ്റർ’ വാങ്ങി, പുതിയതിൽ ചേരാം. അതേ കോളജിൽ മറ്റൊരു കാറ്റഗറിയിലേക്കു മാറുകയാണെങ്കിലും ഇങ്ങനെ റിലീഫ് വാങ്ങണം.

∙ ആദ്യറൗണ്ടിന് റജിസ്റ്റർ ചെയ്തിട്ട് സീറ്റൊന്നും കിട്ടാത്തവർ രണ്ടാം റൗണ്ടിനു റജിസ്റ്റർ ചെയ്യേണ്ട. ഒന്നിലും രണ്ടിലും കിട്ടാത്തവർ മോപ്–അപ്പിനും റജിസ്റ്റർ ചെയ്യേണ്ട. പക്ഷേ ചോയ്സ് സമർപ്പിക്കണം.

∙ രണ്ടാം റൗണ്ടിലോ തുടർറൗണ്ടുകളിലോ അലോട്മെന്റ് കിട്ടി ചേർന്നില്ലെങ്കിൽ സെക്യൂരിറ്റി തുക നഷ്ടപ്പെടും. കൽപിത സർവകലാശാലയിൽ ‌ഇതു 2 ലക്ഷം രൂപയാണ്. പക്ഷേ സെക്യൂരിറ്റി തുക നഷ്ടപ്പെട്ട് എക്സിറ്റ് എടുത്താൽ തുടർന്ന് മോപ്–അപ്പിലോ സംസ്ഥാന കൗൺസലിങ്ങിലോ പങ്കെടുക്കാം. രണ്ടാം റൗണ്ടിൽ കോളജിൽ ചേർന്നവർക്ക് മോപ്–അപ്പിലോ, ഏതെങ്കിലും സംസ്ഥാന കൗൺസലിങ്ങിനു പോലുമോ പങ്കെടുക്കാൻ കഴിയില്ല.

∙ റാങ്ക് അനുസരിച്ചുള്ള പ്രവേശനസാധ്യതയെപ്പറ്റി ഏകദേശരൂപം കിട്ടാൻ ഹോംപേജിൽനിന്ന് മുൻവർഷങ്ങളിലെ യുജി കോംപസിറ്റ് അലോട്മെന്റ് ലിസ്റ്റ് നോക്കാം. https://mcc.nic.in/UGCounselling/home/Archive Down­load എന്ന സൈറ്റിൽ 2020, 2019, 2018 വർഷങ്ങളിൽ വിവിധ റൗണ്ടുകളിൽ പ്രവേശനം കിട്ടിയ റാങ്കുകൾ കാറ്റഗറി തിരിച്ചു കൊടുത്തിട്ടുണ്ട്. ഈ വർഷത്തെ ആദ്യറൗണ്ടിൽ മാത്രം മോക്ക് കൗൺസലിങ് ഫലം സൈറ്റിൽ വരും.

കോളജിൽ ചേരാൻ ഹാജരാക്കേണ്ട രേഖകളുടെ ലിസ്റ്റ് ബുള്ളറ്റിനിലുണ്ട് (പേജ് 41, 42). എങ്കിലും, ചേരാൻ പോകുന്ന കോളജിന്റെ വെബ്സൈറ്റിലൂടെയോ നേരിട്ടു ബന്ധപ്പെട്ടോ അധികരേഖകൾ ആവശ്യമുണ്ടോയെന്ന് ഉറപ്പാക്കണം.

∙ ഇൻഷുർ ചെയ്തവരുടെ ക്വോട്ടയ്ക്ക് ഇഎസ്ഐ കോളജിൽ ചേരാൻ കൃത്യമായ നമ്പറുള്ള ‘വാർഡ് ഓഫ് ഇൻഷ്വേഡ് പഴ്സൻ’ സർട്ടിഫിക്കറ്റ് വേണം.

എത്ര പണമടയ്ക്കണം?

എ) കൽപിത സർവകലാശാല: റജിസ്ട്രേഷൻ ഫീ 5000 രൂപ. സെക്യൂരിറ്റി തുക രണ്ടു ലക്ഷം രൂപ. ആർക്കും ഇളവില്ല.

ബി) കൽപിത സർവകലാശാലകളൊഴികെ ഓൾ ഇന്ത്യാ ക്വോട്ടയടക്കം: റജിസ്ട്രേഷൻ ഫീ 1000 രൂപ; സെക്യൂരിറ്റി തുക 10,000 രൂപ. ആകെ 11,000 രൂപ. പട്ടിക, പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 500 / 5,000 രൂപ. ആകെ 5,500 രൂപ.

സി) മേൽപറഞ്ഞ രണ്ടു വിഭാഗങ്ങൾക്കും കൂടി ശ്രമിക്കുന്നവരും കൽപിത സർവകലാശാലയ്ക്കുള്ള തുകയടച്ചാൽ മതി. നെറ്റ് ബാങ്കിങ് / കാർഡ് വഴി പണമടയ്ക്കാം.

Eng­lish Sum­ma­ry: NEET reser­va­tion will con­tin­ue: Fur­ther guide­lines for apply­ing for coun­sel­ing are as follows

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.