26 May 2024, Sunday

Related news

May 26, 2024
May 26, 2024
May 25, 2024
May 22, 2024
May 22, 2024
May 21, 2024
May 18, 2024
May 17, 2024
May 16, 2024
May 14, 2024

കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന;എഐസിടിഇയില്‍ കൂട്ടപിരിച്ചുവിടല്‍

Janayugom Webdesk
തിരുവനന്തപുരം
November 19, 2022 11:43 am

ബിജെപി-ആര്‍എസ്എസ് ഉള്‍പ്പെടുന്ന സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് ഒരു തരത്തിലും സ്വാധീനം ചെലുത്താന്‍ കഴിയാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. സംഘപരിവാര്‍ അജണ്ട നടപ്പാക്കാനായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍റെ ഇടപടെല്‍ അടുത്തകാലത്തായി കണ്ടുവരുന്നു. ഉന്നത വിദ്യാഭ്യാസമേഖലയിലുള്‍പ്പെടെ കാവിവല്‍ക്കണം നടക്കുകയാണ് 

അതിനായി കേരളത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ ശക്തമാണ്. എന്നാല്‍കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ‑പുരഗോമന പ്രസ്ഥാനങ്ങളുടെ വളക്കൂറാണ് സംഘപരിവാരത്തിന് സംസ്ഥാനത്ത് ഒരു തലത്തിലും സ്വാധീനം ഉറപ്പിക്കാന്‍ സാധിക്കാതെ വരുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രം കേരളത്തോട് അവഗണനയാണ് കാണിക്കുന്നത്. ലോകരാഷട്രങ്ങള്‍ക്ക് തന്നെ മാതൃകയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍,

ബിജെപിഭരിക്കുന്ന സംസ്ഥാനങ്ങള്‍ വികസന സൂചികയില്‍ പിന്തള്ലളപ്പെടുമ്പോള്‍ കേരളം ഏറ്റവും മുന്നില്‍ തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന ചിറ്റമ്മനയത്തിന്‍റെ ഉദാഹരണമാണ്കേന്ദ്ര സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) റീജണൽ കേന്ദ്രത്തിന്റെ സൂപ്രണ്ട്‌, ഐടി കൺട്രോളർ‌ തുടങ്ങിയവരെ പിരിച്ചുവിടാൻ തീരുമാനം. ശുചീകരണത്തൊഴിലാളികളെ രണ്ടുദിവസംമുമ്പ് പിരിച്ചുവിട്ടെങ്കിലും വ്യാഴാഴ്ച തിരിച്ചെടുത്തു. പ്രവർത്തനം അവസാനിപ്പിക്കുന്നതുവരെ തുടരാനാണ് നിർദേശം.

കേരളത്തിനു പുറമെ രാജ്യത്തെ 10 റീജണൽ സെന്ററും ഡിസംബർ 31ന് പൂട്ടും. റീജണൽ ഓഫീസർമാരോട് 15ന് ഡൽഹിയിലെ പ്രധാന ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.എൻജിനിയറിങ്, മാനേജ്മെന്റ്, ആർക്കിടെക്ചർ, എംസിഎ സ്ഥാപനങ്ങൾക്ക്‌ അനുമതി നൽകുന്നത്‌ ജനുവരിയിൽ തുടങ്ങാനിരിക്കെയാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ നടപടി. ഇതിന്‌ പകരം സംവിധാനവും ഒരുക്കിയിട്ടില്ല. വിദ്യാഭ്യാസവകുപ്പിലെ 13 പേരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തീരുമാനമെടുക്കുന്നതും റിപ്പോർട്ട് തയ്യാറാക്കുന്നതും. പ്രവർത്തനം കൃത്യമായി പഠിക്കാതെയുള്ള അശാസ്ത്രീയ തീരുമാനമാണ് ഇതെന്ന് ജീവനക്കാർ പറഞ്ഞു.

എഐസിടിഇയിലെ ഉദ്യോ​ഗസ്ഥർ ഭൂരിഭാ​ഗവും താൽക്കാലിക നിയമനങ്ങളായതിനാൽ ഇവർക്ക് നിയമനടപടികളിലേക്ക് നീങ്ങാനുമാകില്ല. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകുന്നഅപേക്ഷയിൽ, മേഖലയിലെ പ്ര​ഗത്ഭരായ മൂന്നം​ഗ സമിതിയാണ് സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്.വിവരങ്ങൾ അവിടെനിന്നുതന്നെ കേന്ദ്രത്തിലേക്ക് കൈമാറും.തുടർനടപടികളും ഇതേ വേ​ഗത്തിൽ നടക്കും.എന്നാൽ, ഡൽഹിയിൽ മാത്രമായി എഐസിടിഇയുടെ പ്രവർത്തനം ചുരുങ്ങുന്നതോടെ സേവനങ്ങൾ വൈകും.സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ നിലവാരനിർണയമടക്കം നടത്തി സഹായമായിനിന്ന എഐസിടിഇ പൂട്ടിയാണ്‌ കേന്ദ്രത്തിന്റെ പുതിയ ചുവടുവയ്‌പ്‌.

സംസ്ഥാനത്തോട്‌ ആലോചിക്കാതെ ഉത്തരവിലൂടെയാണ്‌ എഐസിടിഇ നിർത്തിയത്‌. പതിറ്റാണ്ടായി ആവശ്യപ്പെടുന്നവയ്ക്ക്‌ അനുമതിയില്ലെന്ന്‌ മാത്രമല്ല, കേരളം ചെയ്യാമെന്നേറ്റ പദ്ധതികളും അനുവദിക്കുന്നില്ല.വായ്പയെടുത്ത്‌ ക്ഷേമം വേണ്ടെന്ന്‌ കേന്ദ്രമന്ത്രി നിർമല സീതാരാമൻ അടുത്തിടെ പറഞ്ഞിരുന്നു. സാമൂഹ്യക്ഷേമ ചെലവുകൾക്ക് പ്രാധാന്യം നൽകുന്ന വികസന നയമാണ് കേരളത്തിന്റേത് എന്നറിഞ്ഞാണിത്‌. കിഫ്‌ബി അടക്കമുള്ള സ്വതന്ത്രസംവിധാനങ്ങളിലൂടെ നടക്കുന്ന വികസനങ്ങളെ വൈരാഗ്യബുദ്ധിയോടെ കണ്ടാണ്‌ കേന്ദ്രത്തിന്റെ പല തീരുമാനങ്ങളും.

സിഎജി,എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഇൻകം ടാക്‌സ് വകുപ്പുകളെ ഇറക്കിവിട്ടാണ്‌ കിഫ്‌ബിയെ വേട്ടയാടുന്നത്‌. വായ്പാ പരിധി കുറച്ചതും ജിഎസ്‌ടി വിഹിതം നൽകാത്തതും കാലങ്ങളായി ചർച്ചയാണ്‌. ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തിനപ്പുറം വായ്‌പയെടുക്കുന്നതും വിലക്കി. ട്രഷറി സേവിങ്‌സ് ബാങ്കിനെതിരെയും വാളെടുക്കുന്നു. എന്നാൽ, കേന്ദ്രം ദേശീയപാത അതോറിറ്റിപോലുള്ള ഏജൻസികൾവഴി ഭീമമായ വായ്പയെടുത്ത് ബജറ്റിൽ പെടുത്താതെ പദ്ധതികൾ നടപ്പാക്കുന്നു. തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിട്ടും സർക്കാരിനെ പരിഗണിച്ചില്ല. സംസ്ഥാനത്തോട് ആലോചിക്കാതെ ബിപിസിഎൽ വിൽപ്പനയ്ക്ക്‌ വച്ചു. 

Eng­lish Summary:
Neglect of Cen­tral Govt.; Mass Col­lec­tive dis­missal in AICTE

YOu may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.