23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 16, 2024
November 30, 2024
November 16, 2024
November 8, 2024
October 26, 2024
October 2, 2024
September 20, 2024
August 23, 2024
August 20, 2024
August 7, 2024

സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്ന നെഹ്‌റു സോവിയറ്റ് മാതൃകയെ രാജ്യത്ത് നടപ്പിലാക്കാന്‍ ശ്രമിച്ചു: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
November 14, 2021 5:20 pm

ആധുനിക ഇന്ത്യയുടെ വളര്‍ച്ചയെ വളരെയേറെ സ്വാധീനിച്ച രാഷ്ട്രീയ വ്യക്തിത്വങ്ങളില്‍ ഒരാളാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.സ്വാതന്ത്ര്യ പോരാട്ടത്തിനു നല്‍കിയ സുദീര്‍ഘവും ത്യാഗനിര്‍ഭരവുമായ നേതൃത്വവും, ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമായി വളര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞതയും ചരിത്രത്തില്‍ അദ്ദേഹത്തിന്റെ സ്ഥാനം അനന്യമാക്കുന്നു എന്നും അദ്ദഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്ന മുഖ്യമന്ത്രി നെഹ്‌റുവിനെ സ്മരിച്ചത്.

നെഹ്‌റുവിന്റെ ജന്മദിനമായ ഇന്ന്, അദ്ദേഹം നല്‍കിയ സമത്വത്തേയും നീതിയേയും ശാസ്ത്രബോധത്തേയും വികസനത്തേയും കുറിച്ചുള്ള ആശയങ്ങളെ പുരോഗതിയിലേക്കുള്ള പാതയില്‍ ഊര്‍ജമാക്കുമെന്ന് നമുക്ക് ആവര്‍ത്തിച്ച് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ‘സ്വാതന്ത്ര്യം അര്‍ത്ഥവത്താകണമെങ്കില്‍ ശാസ്ത്രബോധവും മതേതരത്വവും സമത്വവും സ്വന്തമാക്കിയ ഒരു സമൂഹത്തിന്റെ നിര്‍മ്മിതി സാധ്യമാകണമെന്ന് നെഹ്‌റു ഉറച്ചുവിശ്വസിച്ചു.സോഷ്യലിസത്തില്‍ ആകൃഷ്ടനായിരുന്ന നെഹ്‌റു സോവിയറ്റ് മാതൃകയെ പിന്തുടര്‍ന്ന പല നയങ്ങളും ഇവിടെ നടപ്പിലാക്കാന്‍ ശ്രമിച്ചു. 

കുട്ടികളില്‍ ഇന്ത്യയുടെ ഭാവി കണ്ട അദ്ദേഹം ശിശുക്ഷേമത്തിനും വിദ്യാഭ്യാസത്തിനും വലിയ പ്രാധാന്യമാണ് നല്‍കിയത്.നെഹ്‌റു ഏതു മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടോ, അവ രൂക്ഷമായി അക്രമിക്കപ്പെടുകയും വിസ്മൃതിയിലാണ്ടു പോവുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാട് കടന്നുപോകുന്നത്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry : nehru was inter­est­ed in social­ism says cm pinarayi vijayan

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.