22 December 2024, Sunday
KSFE Galaxy Chits Banner 2

ആയിരം മൺചെരാതുകൾ തെളിച്ച് നേതാജിയുടെ ജന്മദിനാഘോഷം

Janayugom Webdesk
പ്രമാടം
January 23, 2022 3:43 pm

ആയിരം മൺചെരാതുകൾ തെളിച്ച് നേതാജിയുടെ ഓർമ്മകൾക്ക് മരണമില്ല എന്നോർമ്മപ്പെടുത്തി പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ വാർഷികദിനാഘോഷം വേറിട്ടതാക്കി. സ്കൂളിലെ എൻസിസി കേഡറ്റുകൾ ആയിരം മൺചെരാതുകളിലാണ് “അമർ ജ്യോതി’ തെളിയിച്ച് നേതാജിയുടെ 125-ാം ജന്മവാർഷികാഘോഷത്തിനും സ്കൂൾ വാർഷികാഘോഷത്തിനും തുടക്കമിട്ടത്. ഓൺലൈനിൽ നടന്ന പൊതുസമ്മേളനം അഡ്വ. കെ യു ജനീഷ് കമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ബി രവീന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ഐടിഡിസി ഡയറക്ടർ കെ പത്മകുമാർ മുഖ്യപ്രഭാഷണവും പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ നവനീത് പുരസ്കാര സമർപ്പണവും നടത്തി. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ സ്ഥാപക അനുസ്മരണവും ശ്രീജിത്ത് പണിക്കർ നേതാജി അനുസ്മരണവും നടത്തി. പഞ്ചായത്തംഗങ്ങളായ ലിജ ശിവപ്രകാശ്, കെ എം മോഹനൻ, പിറ്റിഎ പ്രസിഡന്റ് വി ശ്രീനിവാസൻ, കെ ജയകുമാർ, ശ്രീലത സി, ദിലീപ് ആർ, അജൻപിള്ള എൻ എസ് എന്നിവർ പ്രസംഗിച്ചു. അംബരീഷ് തടത്തിലും അമിതാദാമോദരനും ചേർന്ന് സംവിധാനം ചെയ്ത നൂപുരം നൃത്താവിഷ്കാരവും ഓൺലൈനിലൂടെ സംഘടിപ്പിച്ചു.

കൽക്കട്ട മ്യൂസിയത്തിലെ നേതാജിയുടെ അപൂർവ്വ ചിത്രങ്ങളുടെ ആർട്ട് ഗാലറിയും ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ കോവിഡ് കാല കലാസൃഷ്ടികളുടെ വിപുലമായ പ്രദർശനവും നടന്നു.

Eng­lish Sum­ma­ry: Neta­ji’s birth­day cel­e­bra­tion by light­ing lamps

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.