24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 16, 2024
September 8, 2024
September 3, 2024
August 31, 2024
August 28, 2024
July 12, 2024
March 7, 2024
February 6, 2024
February 3, 2024

നയന്‍താര വിഘ്‌നേഷ് വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറി

Janayugom Webdesk
July 14, 2022 4:21 pm

തെന്നിന്ത്യയില്‍ ഈ അടുത്തിടെ നടന്ന താര വിവാഹമായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാറും വിഘ്നേഷ് ശിവനും തമ്മിലുള്ളത്. ഇരുവരുടെയും വിവാഹ ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. എന്നാല്‍ വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് പിന്മാറിനെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് പിന്മാറിയതെന്നും വിവരമുണ്ട്. വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിഘ്നേഷ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരുന്നു.

വിവാഹത്തിന്‍റെ സംപ്രേഷണാവകാശം നെറ്റ്ഫ്ളിക്സിന് 25 കോടി രൂപയ്ക്ക് നല്‍കിയെന്നായിരുന്നു വാര്‍ത്തകള്‍. ജൂണ്‍ 9ന് മഹാബലിപുരത്തെ റിസോര്‍ട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍, രജനീകാന്ത്, കമല്‍ഹാസന്‍, സൂര്യ, ജ്യോതിക, കാര്‍ത്തി, വിജയ് സേതുപതി തുടങ്ങി വന്‍ താരങ്ങളാണ് പങ്കെടുത്തത്. സംവിധായകന്‍ ഗൗതം മേനോനാണ് വിവാഹചടങ്ങുകള്‍ സംവിധാനം ചെയ്തതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും നയന്‍താരക്കു വേണ്ടി സ്പെഷ്യല്‍ വീഡിയോ ചെയ്യുമെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന വാര്‍ത്ത.

Eng­lish Summary:Netflix back out from air­ing Nayan­thara Vig­nesh’s marriage
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.