17 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 15, 2025
March 12, 2025
March 10, 2025
March 3, 2025
March 2, 2025
March 1, 2025
February 28, 2025
February 26, 2025
February 17, 2025
February 17, 2025

പുതിയ ബ്രോഡ്കാസ്റ്റ് ബില്‍; ഒരുങ്ങുന്നത് സമ്പൂര്‍ണ സെന്‍സര്‍ഷിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
December 7, 2023 10:18 pm

രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളുടെയും വായമൂടിക്കെട്ടാനുള്ള ബില്ലുമായി മോഡി സര്‍ക്കാര്‍. ദി ബ്രോഡ്കാസ്റ്റിങ് സര്‍വീസ് (റെഗുലേഷന്‍) ബില്‍ 2023 വഴിയാണ് മാധ്യമങ്ങളുടെ മേല്‍ സമ്പുര്‍ണ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്ന ബില്‍ കൊണ്ട് വരുന്നത്. രണ്ട് ഹൈക്കോടതികള്‍ സ്റ്റേ ചെയ്തിരിക്കുന്ന 2021 ലെ ഐടി ആക്ട് പുതിയ ബില്‍ നിലവില്‍ വരുന്നതോടെ ചവറ്റുകുട്ടയിലാകും.
സെന്‍സര്‍ ബോര്‍ഡ് ചട്ടക്കൂടില്‍ വരുന്ന വിധത്തിലാണ് പുതിയ ബ്രോഡ്കാസ്റ്റ് ബില്ലിന്റെ കരട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംവിധാനം ഇതോടെ അപ്രത്യക്ഷമാകും. 2021 ഐടി ആക്ടില്‍ വ്യവസ്ഥ ചെയ്തിരുന്ന ത്രിതലസംവിധാനം വഴി മാധ്യമമേഖലയെ നിയന്ത്രിക്കാനുള്ള വിവാദ ബില്ലാണ് മോഡി സര്‍ക്കാര്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ മാസം 11 ന് കരട് ബില്ലില്‍ അഭിപ്രായവും നിര്‍ദേശവും സമര്‍പ്പിക്കാന്‍ പൊതുമണ്ഡലത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ കരടിലാണ് സെന്‍സര്‍ഷിപ്പിന്റെ മാരക നിര്‍ദേശങ്ങള്‍ അടങ്ങിയിരിക്കുന്നത്.

ഇന്നുവരെ കരട് ബില്ലില്‍ അഭിപ്രായവും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ അവസരമുണ്ട്. 72 പേജുള്ള കരട് ബില്ലിലെ ഒമ്പത് പേജുകള്‍ 1995ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക് (റെഗുലേഷന്‍) ആക്ടിന്റെ ഭാഗമാണ്. പുതിയ ബില്‍ വരുന്നതോടെ കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക് ആക്ടും വിസ്മൃതിയിലാകും. സാറ്റലൈറ്റ് വഴിയുള്ള അപ് ലിങ്ക്-ഡൗണ്‍ ലിങ്ക് വ്യവസ്ഥകള്‍ മാത്രമായിരുന്നു ഇതുവരെ ഈ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരുന്നത്. ഇന്റര്‍നെറ്റ് വഴിയുള്ള യുട്യൂബ് സംപ്രേഷണവും പരിധിയില്‍ വരുംവിധമാണ് കരട് ബില്‍ തയ്യറാക്കിയിരിക്കുന്നത്.
ഒടിടി, ഡിജിറ്റല്‍ ന്യൂസ് സംവിധാനവും സര്‍ക്കാര്‍ നീരിക്ഷണത്തിലായി മാറും. ഒടിടി വഴിയുള്ള ശബ്ദ‑വീഡിയോ ഓണ്‍ലൈന്‍ വാര്‍ത്തകളും അനുബന്ധ പരിപാടികളും ബില്ലിന്റെ പരിധിയിലാകും. സ്വതന്ത്രമായ വാര്‍ത്തകള്‍, അഭിപ്രായങ്ങള്‍, വിശദീകരണം എന്നിവ നിരിക്ഷിക്കും. ഒടിടി പ്ലാറ്റ്ഫോമിലെ കലാപരിപാടികള്‍, സീരിയല്‍, ഡോക്യുമെന്ററികള്‍, അല്ലാതെയുള്ള വിനോദ‑വിജ്ഞാന പരിപാടികള്‍ എന്നിവ സെന്‍സര്‍ഷിപ്പിന് വിധേയമാകും. 

രാജ്യത്തെ മുഴുവന്‍ ഓണ്‍ലൈന്‍-ഓഫ്‌ലൈന്‍ മാധ്യമങ്ങളെയും സെന്‍സര്‍ഷിപ്പ് പരിധിക്കുള്ളില്‍ കൊണ്ടുവരുന്ന നിര്‍ദിഷ്ട ബില്‍ മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മോഡി സര്‍ക്കാരിന്റെ ഹീനമായ മുഖമാണ് വെളിവാക്കുന്നതെന്ന് ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ അടക്കമുള്ള മാധ്യമ സംഘടനകള്‍ ആരോപിച്ചു.
യുട്യൂബ് അടക്കമുള്ള നവമാധ്യമങ്ങളെ ദോഷകരമായി ബാധിക്കുന്ന തരത്തിലാണ് ബില്ലിലെ പല വ്യവസ്ഥകളുമെന്നും സംഘടനകള്‍ അഭിപ്രായപ്പെട്ടു. എതിര്‍ക്കുന്നവരുടെ ശബ്ദം അടിച്ചമര്‍ത്താനും, സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടനുമുള്ള ഗൂഢനീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

Eng­lish Sum­ma­ry: New Broad­cast Bill

you may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.