ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈറിനെതിരേ ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ പുതിയ കേസ്. ട്വിറ്ററില്‍ അധിക്ഷേപവാക്കുകള്‍ ഉപയോഗിച്ചുവെന്നാണ് പരാതി. അദ്ദേഹത്തെ യുപിയിലെ സീതാപൂരിലേക്ക് കൊണ്ടുപോയി.
രാഷ്ട്രീയ ഹിന്ദു ഷേര്‍ സേനയുടെ രാഷ്ട്രീയ സംരക്ഷക് മഹന്ത് ബജ്‌റംഗ് മുനി ഉദസിനും യതി നരസിംഹാനന്ദിനും സ്വാമി ആനന്ദ് സ്വരൂപിനുമെതിരേ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂണിലാണ് സുബൈറിനെതിരേ കേസെടുത്തത്.
ഹിന്ദു നേതാക്കളെ സുബൈര്‍ അപമാനിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 2018ലെ ഒരു ട്വീറ്റിന്റെ പേരില്‍ അറസ്റ്റിലായ സുബൈര്‍ നിലവില്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
English summary;New case against Alt News co-founder Zubair
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.