23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 9, 2023
May 6, 2023
May 5, 2023
December 25, 2022
September 19, 2022
May 23, 2022
April 22, 2022
April 20, 2022
January 25, 2022
January 25, 2022

എലികളില്‍ നിന്നും പുതിയ കോറോണ വെെറസ് ; വേണ്ടത് അതീവ ജാഗ്രത, ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത് .…..

Janayugom Webdesk
ട്രെൻടൺ
November 20, 2021 8:36 pm

കോവിഡിന്റെ ഭീതിയില്‍ നിന്നും ലോകം മുക്തിനേടുന്നതിന് പിന്നാലെ കോവിഡിന്റെ ഉത്ഭവത്തെപറ്റിയുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ് . ആശങ്കപ്പെടുത്തുന്ന മറ്റൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എലികളിലൂടെ അടുത്ത കോറോണ വെെറസ് ഉൽഭവിക്കുമെന്നാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് പഠനം നടത്തിയത്. സസ്തനി വർഗത്തിൽപ്പെട്ട മൃഗങ്ങളുടെ പഠനത്തിലൂടെയാണ് ഈ നിഗമനത്തിലെത്തിയത്.

സാര്‍സ് വൈറസിന്റെ വകഭേദമായ കോറോണ വൈറസാണ് കോവിഡിന് കാരണമായത്. SRS-CoV­‑2 എന്ന വൈറസാണ് കോവിഡ്-19‑തിന് കാരണം.സാർസ് വൈറസിന്റെ വകഭേദമായ കൊറോണ വൈറസാണ് കോവിഡ് മഹാമാരിയ്‌ക്ക് കാരണമായത്. ഈ വൈറസിന് സമാനമായ വൈറസുകളുമായി എലികൾ സമ്പർക്കം പുലർത്തുന്നുവെന്നാണ് പഠനം പറയുന്നത്.ന്യൂ ജഴ്സിയിലെ പ്രിന്‍സ്ടണ്‍ യൂണിവേഴ്സിറ്റിയുടെ മോളിക്യൂലാര്‍ ബയോളജിസ്റ്റ് സീന്‍ കിംഗും കമ്ബ്യൂട്ടര്‍ സയന്റിസ്റ്റ് മോണോ സിംഗുമാണ് പഠനം നടത്തിയത്. വവ്വാലുകളില്‍ സാര്‍സ് വൈറസ് പ്രവേശിക്കുമ്ബോള്‍ പക്ഷെ മനുഷ്യരില്‍ ഉണ്ടാകുന്ന ലക്ഷണങ്ങളൊന്നും പ്രകടമാകില്ല. പ്ലോസ് കംപ്യൂട്ടേഷണൽ ബയോളജി എന്ന ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇത്തരത്തില്‍, ലക്ഷണങ്ങള്‍ കാണിക്കാന്‍ ഇടയില്ലാത്ത, ആവശ്യത്തിന് പ്രതിരോധ ശേഷിയുള്ള മറ്റ് മൃഗങ്ങളെ കണ്ടെത്താനുള്ള ശ്രമമാണ് ചില പ്രത്യേകതരം സ്പീഷീസില്‍ ഉള്‍പ്പെടുന്ന എലികളില്‍ എത്തിനിന്നത്.

അതായത് മൂഷികവര്‍ഗ്ഗമായിരിക്കും മനുഷ്യകുലത്തിന് ഭാവിയില്‍ മഹാമാരികള്‍ക്ക് കാരണമായി ഭവിക്കുക എന്നാണ് പഠന റിപ്പോര്‍ട്ട്. പഠനത്തിന്റെ മുഴുവന്‍ കണ്ടെത്തലുകള്‍ പ്ലോസ് കംപ്യൂട്ടേഷനല്‍ ബയോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എലികളിൽ കോറോണ വൈറസ് പിടിപെടുമ്പോഴുള്ള സാധ്യതകളും ആശങ്കകളും പങ്കുവെയ്‌ക്കുകയാണ് ശാസ്ത്രലോകം.
Eng­lish summary;New coro­na virus from mice
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.