14 June 2025, Saturday
KSFE Galaxy Chits Banner 2

പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം; 2023 നെ വരവേറ്റ് ലോകം

Janayugom Webdesk
തിരുവനന്തപുരം
January 1, 2023 9:10 am

2023 നെ വരവേറ്റ് ലോകം. 2022നെ യാത്രയാക്കി, പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു. പസഫിക് ദ്വീപ് രാജയമായ കിരിബാത്തിയാണ് 2023നെ ആദ്യം സ്വാഗതം ചെയ്തത്. തൊട്ടുപിന്നാലെ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി, പപ്പുവ ന്യൂഗിനിയ തുടങ്ങിയ ദ്വീപുകളിലുമാണ് യഥാക്രമം പുതുവര്‍ഷമെത്തിയത്. ഇന്ത്യയിലെമ്പാടും വലിയ ആഘോഷങ്ങളോടെയാണ് 2023 നെ വരവവറ്റത്. സംഗീതത്തിന്റെ അകമ്പടിയോടെയും പടക്കങ്ങള്‍ പൊട്ടിച്ചം ആഘോഷം ഉച്ചസ്ഥായിയിലായി.

പഴമയെ പടികടത്തി പുതിയതിനെ വരവേല്‍ക്കുക എന്ന സന്ദേശത്തോടെ നാല്‍പ്പത് അടി ഉയരത്തില്‍ സ്ഥാപിച്ച പാപ്പാഞ്ഞിയെ കത്തിച്ച് കൊണ്ടായിരുന്നു ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷം സമാപിച്ചത്. കൊച്ചിന്‍ കാര്‍ണിവല്‍ കാണാനും വലിയ തിരക്ക് അനുഭവപ്പെട്ടു. തല സ്ഥാനത്തെ പുതുവത്സരാഘോഷങ്ങളുടെ കേന്ദ്രമായി കനകക്കുന്ന് മാറി. കനകക്കുന്നിലെ നഗരവസന്ത വേദിയില്‍ പുതുവര്‍ഷമാഘോഷിക്കാന്‍ തലസ്ഥാന ജനതയൊന്നാകെ ഒഴുകിയെത്തി. രണ്ടാഴ്ച പിന്നിടുന്ന നഗര വസന്തത്തില്‍ ഏറ്റവുമധികം ജനത്തിരക്ക് അനുഭവപ്പെട്ട ദിവസമായിരുന്നു ഇന്നലെ. ശനിയാഴ്ചയായതിനാല്‍ ഉച്ചമുതല്‍ തന്നെ കനകക്കുന്നും പരിസരവും ജനത്തിരക്കായിരുന്നു. വൈകുന്നേരത്തോടെ പുഷ്‌പോത്സവ വേദിയും സൂര്യകാന്തിയിലെ ഫുഡ്‌കോര്‍ട്ടും തിരക്കിലമര്‍ന്നു. വൈദ്യുത ദീപാലങ്കാരങ്ങള്‍ തെളിഞ്ഞതോടെ വെള്ളയമ്പലം മുതല്‍ മ്യൂസിയംവരെ ജനസമുദ്രമായി.

ഞായറാഴ്ചയായ ഇന്നും അവധി ദിവസമായ നാളെയും വന്‍ തരക്കാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. നഗരസവസന്തത്തോടനുബന്ധിച്ച്നഗരത്തില്‍ ഗതാഗത കുരുക്കും ഏറുന്നുണ്ട്. അഞ്ച് മണിയോടെ ആരംഭിക്കുന്ന ഗതാഗത കുരുക്ക് രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിക്കുന്നത്. 

ചിത്രം: രാജേഷ് രാജേന്ദ്രന്‍

Eng­lish Sum­ma­ry: New Year cel­e­bra­tions every­where; The world wel­comes 2023

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 14, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025
June 13, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.