വിദേശ സംഭാവന സ്വീകരിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 6,000 എന്‍ജിഒകളുടെ എഫ്‌സിആര്‍എ രജിസ്ട്രേഷന്‍ പുതുക്കി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ പീസ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ദിനേശ് മഹേശ്വരി എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. രജിസ്ട്രേഷന്‍ പുതുക്കി നല്‍കാനുള്ള അവസാന തീയതിക്ക് അപേക്ഷ നല്‍കിയ 11,594 എന്‍ജിഒകള്‍ക്ക് ഇതിനകം കാലാവധി നീട്ടി നൽകിയിട്ടുണ്ടെന്നുള്ള കേന്ദ്ര വാദം പരിഗണിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്.
english summary; NGO’s rejected Foreign donation petition
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.