പ്രഷര്‍ കുക്കറില്‍ എംഡിഎംഎ ഉണ്ടാക്കിയ നൈജീരിയന്‍ പൗരന്‍ ബംഗളൂരുവില്‍ പിടിയില്‍. റിച്ചാര്‍ഡ് സിറില്‍ എന്ന യുവാവാണ് വീട്ടില്‍ എംഡിഎംഎ ഉണ്ടാക്കിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ബംഗളൂരു പൊലീസും സെൻട്രൽ ക്രൈം ബ്രാഞ്ചും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ 50 ലക്ഷം രൂപയോളം വില വരുന്ന അസംസകൃത വസ്തുക്കളും പിടിച്ചെടുത്തു.
റിച്ചാര്‍ഡിന്റെ മൂത്ത സഹോദരനാണ് കേസിലെ പ്രധാന പ്രതിയെന്നും ഇയാളെ പിടികൂടാനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവർ ഇന്റർനെറ്റിൽ നിന്നാണ് പ്രഷർ കുക്കർ ഉപയോഗിച്ച് ലഹരി ഉത്പാദിപ്പിക്കാൻ പഠിച്ചത്. 2019ൽ ബിസിനസ്സ് വിസയിലാണ് സിറിലും സഹോദരനും ഇന്ത്യയിലെത്തിയത്.
ENGLISH SUMMARY:Nigerian arrested for producing MDMA in pressure cooker
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.