25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 22, 2024
September 21, 2024
September 21, 2024
September 21, 2024
September 20, 2024
September 20, 2024

നിലമ്പൂരിലെ വൈദ്യന്റെ കൊലപാതകം: ഒരാള്‍കൂടി അറസ്റ്റിലായി

Janayugom Webdesk
മലപ്പുറം
May 25, 2022 5:18 pm

മലപ്പുറത്ത് ഒറ്റമൂലിക്കായി പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച സുനിലാണ് പൊലീസ് പിടിയിലായത്. മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവാണ്, എസ് ഡി പിഐ യുടെ സജീവപ്രവർത്തകനായ സുനിൽ. നിലമ്പൂരില്‍ ഒരു ബേക്കറി നടത്തുകയാണ് സുനില്‍.

കേസിൽ പിടിയിലാകാനുള്ള അജ്മൽ, ഫാസിൽ, ഷമീം, ഷഫീഖ്, ഷബീബ് എന്നിവരെ ഒളിവിൽ കഴിയാൻ സഹായിച്ചതിനും പ്രതികൾക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകിയതിനുമാണ് അറസ്റ്റ്.  ഷാബാ ഷരീഫിന്റെ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷ്റഫിന്റെയും, ഒളിവിൽ കഴിയുന്ന ഫാസിലിന്റെയും ബന്ധുവാണ് സുനിൽ. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് ഷൈബിനാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എസ്ഡിപിഐയുടെ സജീവ പ്രവർത്തകനാണ് അറസ്റ്റിലായ സുനിൽ. സുനിൽ കൂടി പിടിയിലായതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റിലായ ഷൈബിൻ അഷ്റഫ് ഉൾപ്പെടെയുള്ള പ്രതികളെ മൈസൂർ, വയനാട്, നിലമ്പൂർ, എടവണ്ണ പാലം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Eng­lish Sum­ma­ry: Nil­am­bur vaidyan’s mur-der: Anoth­er arrested

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.