25 April 2024, Thursday

നിലാവ് ഫോട്ടോഗ്രഫി മത്സരം: സന്തോഷ് ബാബു മികച്ച ഫോട്ടോഗ്രാഫര്‍

Janayugom Webdesk
തിരുവനന്തപുരം
November 29, 2022 2:41 pm

സംസ്ഥാനത്താകെയുള്ള മാധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ “നിലാവ്” സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സരത്തിൽ ആലപ്പുഴ അരൂർ സ്വദേശിയായ സന്തോഷ് ബാബു മികച്ച ഫോട്ടോഗ്രാഫർ ആയി.

അഭിലാഷ് കൊച്ചി, ശിവപ്രസാദ് തിരുവനന്തപുരം എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വീടുകളിൽ എത്തിച്ചു നൽകുമെന്ന് സെക്രട്ടറി വി കെ ഗിരീന്ദ്ര ബാബു അറിയിച്ചു.
പ്രശസ്ത ഫോട്ടോഗ്രാഫർമാരായ ജീൻ നേട്ടർ, ജിതേഷ് ദാമോദർ, മേലതിൽ രാജീവ് കാട്ടാക്കട എന്നിവർ ആയിരുന്നു ജഡ്ജിങ് പാനൽ.

Eng­lish Sum­ma­ry: Nilav Pho­tog­ra­phy Com­pe­ti­tion: San­tosh Babu Best Photographer

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.