23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023
December 28, 2022

ശ്രീലങ്കയില്‍ ഒമ്പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

Janayugom Webdesk
കൊളംബോ
May 20, 2022 8:26 pm

ശ്രീലങ്കയില്‍ പുതിയ ഒമ്പത് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. സമ്പൂര്‍ണ മന്ത്രിസഭ രൂപീകരിക്കുന്നതു വരെ സഭയില്‍ സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ മന്ത്രിമാരെ നിയമിച്ചത്. മുന്‍ മന്ത്രിയും ശ്രീലങ്ക ഫ്രീഡം പാര്‍ട്ടി അംഗവുമായ നിമല്‍ ശ്രീപാലാ ഡെ സില്‍വ, സ്വതന്ത്ര എംപിമാരായ സുസിൽ പ്രേമജയന്ത, വിജയദാസ രാജപക്ഷ, ടിറാൻ അല്ലെസ് എന്നിവരടക്കം ഒമ്പത് മന്ത്രിമാരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്.

നാല് മന്ത്രിമാര്‍ കഴിഞ്ഞ ആഴ്ച ചുമതലയേറ്റിരുന്നു. പ്രസിഡന്റും പ്രധാനമന്ത്രിയും ഉൾപ്പെടെ 25 അംഗങ്ങൾ മാത്രമായി മന്ത്രിസഭ പരിമിതപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിമല്‍ ശ്രീപാല വ്യോമയാന മന്ത്രിയായും സുസിലിനെ വിദ്യാഭ്യാസ മന്ത്രിയായും കെഹേലിയ റംബുക്‌വെല്ല ആരോഗ്യമന്ത്രിയായും വിജയദാസ രാജപക്സെ നീതിന്യായ, ജയിൽകാര്യ, ഭരണഘടനാ പരിഷ്‌കരണ മന്ത്രിയായുമാണ് ചുമതലയേറ്റുത്.

Eng­lish summary;Nine min­is­ters have been sworn in Sri Lanka

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.