26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 26, 2024
July 26, 2024
July 25, 2024
July 23, 2024
July 21, 2024
July 21, 2024
July 17, 2024
July 17, 2024
July 17, 2024
July 14, 2024

ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിതീഷ്കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 15, 2022 4:03 pm

ആര്‍ജെഡി പ്രസിഡന്‍റും മുന്‍ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാവിനെപോലെയുളള രാഷട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ക് കേസുകളില്‍ കുടുക്കകുയാണെന്ന് ബഹാര്‍ മുഖ്യമന്ത്രിയും ജെഡിയുനേതാവുമായ നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. താന്‍ ജീവിച്ചിരിക്കുന്നിടത്തോളംകാലം ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിന് മുതിരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബീഹാറില്‍ ഒരു സര്‍ക്കാര്‍ എഞ്ചിനിയറിംങ് കോളജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍. എ ബി വാജ്പോയ്, എല്‍ കെ അദ്വാനി, എം എം ജോഷി എന്നിവരുടെ കാലഘട്ടം പോലെയല്ല നിലവിലെ ബിജെപി നേതൃത്വമെന്നും ഇക്കൂട്ടര്‍ അഹങ്കാരികളാണെന്നും നിതിഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ബിജെപിക്കാര്‍ ഏജന്‍സികളുടെ സഹായത്താല്‍ ലാലുപ്രസാദിനെതിരേ കേസെടുത്തു. അന്നാല്‍ ഒന്നും കണ്ടെത്താനായില്ല. നേരത്തെ താനും, ലാലുവുമായി സഖ്യത്തിലല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചപ്പോള്‍ വീണ്ടും കേസുകള്‍ കണ്ടെത്തുകയാണ്. ഇക്കൂട്ടരുടെ പ്രവര്‍ത്തനശൈലി നിങ്ങള്‍ മനസിലാക്കണമെന്നും നിതീഷ് പറഞ്ഞു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹോട്ടല്‍കുംഭകോണവുമായി ബന്ധപ്പെട്ട് ലാലുപ്രസാദിനെ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ മകന്‍ തേജസ്വിയാദവിന് ഉപമുഖ്യമന്ത്രിയായി ചുമതലപ്പെടുത്തി, അദ്ദേഹം തന്‍റെ രാഷട്രീയമാന്യത പുലര്‍ത്തിയതായും നിതീഷ് കുമാര്‍ അഭിപ്രായപ്പെട്ടു. ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് റെയില്‍വേവകുപ്പ് മന്ത്രിയായിരുന്ന ലാലുവിനും, കുടുംബത്തിനുമെതിരേ തൊഴില്‍ കുുംഭകോണവുമായി ബന്ധപ്പെട്ട് മറ്റൊരു കുറ്റപത്രം ഉണ്ടായിരുന്നു.

മുന്‍പ്രധാനമന്ത്രി വാജ്പോയ്, ഡെപ്യൂട്ടി പ്രധാനമന്ത്രി എല്‍ കെ അദ്വാനി, മന്ത്രി എം എം ജോഷി എന്നിവര്‍ വ്യത്യസ്തരായിരുന്നു.ബീഹാറിലെ ഒരു എഞ്ചിനിയറിംങ് കോളേജിനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയായി ഉയര്‍ത്താനുള്ള തന്‍റെ അഭ്യര്‍ത്ഥന മാനിച്ച വ്യക്തിയാണ് എം എ ജോഷിയെന്നും നിതീഷ് സമ്മേളനത്തില്‍ പറഞ്ഞു. അവരെകുറിച്ച് നല്ല ഓര്‍മ്മകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജെഡിയുവിനെ പിളര്‍ത്താന്‍ ബിജെപി ശ്രമിച്ചിരുന്നു.

ഇപ്പോള്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ബീഹാര്‍ ഭരിക്കുന്നത്. ഞങ്ങള്‍ സോഷ്യലിസ്റ്റ്കാരാണ്. ഒന്നിച്ചു നില്‍ക്കുകയും രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും നിതീഷ് വ്യക്തമാക്കി. ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കും. രാജ്യത്ത് വിദേഷത്തിന്‍റെ വിത്തുകളാണ് ബിജെപി പാകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

Eng­lish Summary:
Nitish Kumar crit­i­cizes BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.