8 September 2024, Sunday
KSFE Galaxy Chits Banner 2

Related news

August 26, 2024
August 12, 2024
January 28, 2024
January 4, 2024
January 1, 2024
October 11, 2023
October 6, 2023
September 19, 2023
April 12, 2023
March 28, 2023

രാജ്യത്ത് ജാതി സെന്‍സസ് എടുക്കണമെന്നാവശ്യവുമായി നിതീഷ്കുമാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2022 4:16 pm

മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10ശതമാനം സംവരണം ഏര്‍പ്പെടുത്തിയ 103-ാംഭരണഘടന ഭേദഗതിശരിവെച്ച് സുപ്രീംകോടതി വിധി വന്നതിനെ തുടര്‍ന്ന് രാജ്യവ്യപകമായി ജാതി സെന്‍സസ് എടുക്കണമെന്നാവശ്യവുമായി ബീഹര്‍ മുഖ്യമന്ത്രിയും
ജെഡിയുനേതാവുമായ നിതീഷ് കുമാര്‍ രംഗത്തു വന്നിരിക്കുന്നു. സുപ്രീംകോടതി വിധി ന്യായമാണ്. ക്വാട്ടയെ ഞങ്ങൾ എന്നും പിന്തുണച്ചിരുന്നു.എന്നാൽ 50 ശതമാനം എന്ന പരിധി ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒബിസികൾക്കും പിന്നാക്ക വിഭാഗങ്ങൾ അവരുടെ ജനസംഖ്യാനുപാതികമായി അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ് ഈ പരിധിയെന്നും നിതീഷ് കുമാര്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ജാതി സെൻസസ് ആവശ്യവും ഉന്നയിച്ചിരുന്നു. സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ചെയ്യാവുന്നതണെന്നു പ്രധാനമന്ത്രി പറഞ്ഞതായും നിതീഷ് പറയുന്നു. ആർജെഡിനേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലു യാദവാണ് 50 ശതമാനം പരിധി എടുത്തുകളയണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത്.

സുപ്രീംകോടതിതീരുമാനത്തില്‍ വിവേചനമുണ്ടെന്നു അഭിപ്രായപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിനും കോടതിയില്‍ ചോദ്യം ചെയ്യുമെന്നും സമാനചിന്താഗതിക്കാരായവരുടെ യോഗം വിളിച്ചു കൂട്ടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സാമ്പത്തിക സംവരണം സാൂഹ്യനീതിക്കും, സമത്വത്തിനും എതിരാണെന്നും സ്റ്റാലിന്‍ പറഞു. നൂറ്റാണ്ടുകളായുള്ള പോരാട്ടത്തിന്‍റെ തിരിച്ചടിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2019ലെ പൊതു തെര‍ഞ്ഞെടുപ്പിനു മുന്നാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ സാമ്പത്തികസംവരണം പ്രഖ്യാപിച്ചത്.

Eng­lish Summary:
Nitish Kumar demand­ed to take caste cen­sus in the country

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.