24 April 2024, Wednesday

Related news

February 28, 2024
February 28, 2024
February 28, 2024
February 27, 2024
February 27, 2024
February 26, 2024
February 26, 2024
February 26, 2024
February 23, 2024
February 12, 2024

മാപ്പ് പറയില്ല: സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ 50 മണിക്കൂർ രാപ്പകല്‍ സമരം തുടരുന്നു

Janayugom Webdesk
July 28, 2022 12:28 pm

രാജ്യസഭയിൽ നിന്ന്‌ സസ്‌പെൻഡ്‌ ചെയ്യപ്പെട്ട അംഗങ്ങളുടെ 50 മണിക്കൂർ രാപ്പകല്‍ സത്യാഗ്രഹം പാർലമെന്റ്‌ വളപ്പിലെ ഗാന്ധിപ്രതിമയ്‌ക്കു മുന്നിൽ തുടരുന്നു. പി സന്തോഷ്‌കുമാർ (സി പി ഐ) വി ശിവദാസൻ, എ എ റഹിം (സി പി എം), തുടങ്ങി ചൊവ്വാഴ്‌ച സസ്‌പെൻഷനിലായ 19 പേരും ബുധനാഴ്‌ച സസ്‌പെൻഡ്‌ ചെയ്യപ്പെട്ട എ എ പിയുടെ സഞ്‌ജയ്‌ സിങ്ങുമാണ് റിലേ സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്. വിലക്കയറ്റത്തെക്കുറിച്ച്‌ ചർച്ച ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു എംപിമാർക്കെതിരായ നടപടി.

അതേസമയം, നടപടി നേരിട്ട അംഗങ്ങളുടെ സസ്പെൻഷൻ മാപ്പു പറഞ്ഞാൽ മാത്രമേ പിൻവലിക്കൂ എന്ന നിലപാടാണ് സഭാധ്യക്ഷൻ എം വെങ്കയ്യ നായിഡു സ്വീകരിച്ചിരിക്കുന്നത്. മാപ്പ് പറച്ചിലിനൊപ്പം സഭയില്‍ ഇനിമുതല്‍ പ്ലക്കാഡുകൾ ഉയർത്തി പ്രതിഷേധിക്കില്ലെന്ന ഉറപ്പ് എംപിമാർ നൽകണമെന്ന ആവശ്യവും സഭാധ്യക്ഷൻ മുന്നോട്ട് വെക്കുന്നു. എന്നാല്‍ മാപ്പ് പറയില്ലെന്നും പ്രതിഷേധം തുടരുമെന്നുമാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ജി എസ് ടി സഭയിൽ ചർച്ച ചെയ്യണമെന്ന ആവശ്യമാണ് പ്രതിപക്ഷം പ്രധാനമായും ഉയർത്തുന്നത്. 

ഇതനുസരിച്ച് ജിഎസ്ടി വിഷയത്തിൽ വെങ്കയ്യ നായിഡു ധനമന്ത്രിയുമായി ടെലിഫോണിൽ സംസാരിക്കുകയും ചർച്ചയ്ക്ക് തയ്യാറാണെന്ന് നിർമ്മല സീതാരാമന്‍ അറിയിച്ചിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കേരളത്തില്‍ നിന്നുള്ള മൂന്ന് എംപിമാർക്ക് പുറമെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏഴ് എംപിമാർ, ആറ് ഡി എം കെ എംപിമാ‍ര്‍, മൂന്ന് ടി ആ‍ര്‍ എസ് എംപിമാര്‍ എന്നിവർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.

പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻറെ പ്രമേയം അംഗീകരിച്ചുകൊണ്ടായിരുന്നു ഇരുവർക്കുമെതിരായ സസ്പെന്‍ഷന്‍ നടപടി. വിലക്കയറ്റത്തിനെതിരെ പ്രതിഷേധിച്ച ടിന്‍ പ്രതാപന്‍, രമ്യ ഹരിദാസ് എന്നിങ്ങനെ നാല് കോൺഗ്രസ് ലോക്സഭാ എംപിമാരെയും കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. മോഡിക്ക് ഭജനപാടാനാണ് പാര്‍ലമെന്‍റെരിനെ ബിജെപി മാറ്റിയിരിക്കുന്നതെന്നു സന്തോഷ്കുമാര്‍ അഭിപ്രായപ്പെട്ടു.

Eng­lish Sumam­ry: No apolo­gies: Sus­pend­ed MPs’ 50-hour round-the-clock strike continues

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.