വോട്ട് ചോദിച്ച് ബിജെപിക്കാര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ കാലുകുത്തരുതെന്ന് പഞ്ചാബിലെ കര്‍ഷകര്‍. പോസ്റ്ററുകളും, മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്നതിനിടയിലാണ് തങ്ങളുടെ നയം വ്യക്തമാക്കി കര്‍ഷകര്‍ രംഗത്ത് വന്നത്. ബിജെപി സ്ഥാനാർത്ഥികൾ വോട്ട് ചോദിച്ചെത്തുന്ന വഴികൾ അടച്ചാണ് കർഷകർ പ്രതിഷേധം സംഘടിപ്പിച്ചത്.
ജൂൺ 1 നാണ് പഞ്ചാബിൽ തെരഞ്ഞെടുപ്പ്.സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്‌ദൂർ മോർച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ. തങ്ങളുടെ ഗ്രാമങ്ങളിലേക്കുള്ള പ്രധാന വഴികൾ അടച്ചുകൊണ്ടാണ് കർഷകർ പ്രതിഷേധിച്ചത്. ശംഭു, കനൗരി അതിർത്തികളാണ് കർഷകർ അടച്ച് പ്രതിഷേധിച്ചത്.കർഷക സമരത്തിനിടെ കനൗരി അതിർത്തിയിൽ വെച്ച് പൊലീസ് വെടിവെച്ചു കൊന്ന യുവ കർഷകനായ ശുഭ്‌കരൺ സിംഗിന് വേണ്ടിയാണ് തങ്ങളുടെ ഈ പ്രതിഷേധമെന്ന് കർഷകർ അറിയിച്ചു.
English Summary:
No entry for BJP people; farmers in Punjab with posters
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.