7 May 2024, Tuesday

Related news

April 5, 2024
March 1, 2024
February 12, 2024
February 10, 2024
February 8, 2024
January 27, 2024
January 24, 2024
January 2, 2024
December 6, 2023
November 30, 2023

മരുന്നുമില്ല ചികിത്സയുമില്ല: സര്‍ക്കാര്‍ ആശുപത്രിയില്‍ ഒറ്റദിവസംകൊണ്ട് 12 നവജാത ശിശുക്കളുള്‍പ്പെടെ 24 രോഗികള്‍ മരിച്ചു

Janayugom Webdesk
മുംബൈ
October 2, 2023 9:28 pm

ചികിത്സയും മരുന്നുമില്ലാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡസനോളം നവജാത ശിശുക്കളുള്‍പ്പെടെ ഒറ്റദിവസത്തിനുള്ളില്‍ 24 പേര്‍ മരിച്ചു. മതിയായ ചികിത്സ ലഭിക്കാതെയാണ് മരണമെന്നു ആശുപത്രി അധികൃതര്‍ തന്നെ സമ്മതിച്ചു. നന്ദേഡിലുള്ള ശങ്കര്‍ റാവു ചവാന്‍ സര്‍ക്കാര്‍ ഹോസ്പിറ്റലിലാണ് ചികിത്സ കിട്ടാതെ ഇത്രയധികംപേര്‍ മരിച്ചത്. ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലിരിക്കുന്നവര്‍ ഗുരുതരാവസ്ഥയിലാണെന്നും അധികൃതര്‍ പറഞ്ഞു. 7080 കിലോമീറ്റര്‍ പരിധിയില്‍ ഈ ഒരു ആശുപത്രി മാത്രമേയുള്ളു. അതിനാല്‍ത്തന്നെ മറ്റൊരു ആശുപത്രിയെ ആശ്രയിക്കാനാകാത്തവരാണ് ഇവിടെയെത്തി ചികിത്സ തേടിയത്. മരിച്ചവരിലേറെപ്പേരും പാമ്പുകടിയേറ്റവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 

രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മതിയായ ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലെന്നും അധികൃതര്‍ വിശദീകരിച്ചു. ആശുപത്രിയില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നു സംബന്ധിച്ചു റിപ്പോര്‍ട്ട് തേടുമെന്നും കൂടുതല്‍ നടപടികള്‍ എടുക്കുമെന്നും ഷിന്‍ഡെ വ്യക്തമാക്കി. 

Eng­lish Sum­ma­ry: No med­i­cine and no treat­ment: 24 patients includ­ing 12 new­born babies died in a sin­gle day in a gov­ern­ment hospital

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.