വിവിധങ്ങളായ വിഭവങ്ങളുടെകൂടി കാലമാണ് നോമ്പുകാലം.. ഈ നോമ്പുകാലത്ത് എളുപ്പത്തില്‍ ഒരു നെയ്ച്ചോറ് അങ്ങുണ്ടാക്കിയാലോ… സൈഡ് ഡിഷ് പോലും വേണമെന്നില്ല.അത്ര രുചികരവുമാണ് ഈ നെയ്ച്ചോറ്..
എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.…
പൊന്നിയരി- 1/2 കി
നെയ്യ്- 250
അണ്ടിപ്പരിപ്പ്
മുന്തിരി
ഗ്രാമ്പു
കറുവപട്ട
പെരുംജീരകം
ഉപ്പ്
സവാള
പച്ചമുളക്- 2
രംഭയില
പൊന്നിയരി കുക്കറില്‍ ഒറ്റ വിസില്‍ കേള്‍പ്പിച്ച് വാങ്ങണം. നെയ്യ് ചോറ് തയ്യാറാക്കാന്‍ പാകത്തിനുള്ള ഒരു ഫൈ പാന്‍ അടുപ്പില്‍ വെച്ച് അതിലേക്ക് നെയ്യൊഴിച്ച്, ഉപ്പിട്ട് അതിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഇട്ട് വഴട്ടുക. ശേഷം വാങ്ങി വച്ചിരിക്കുന്ന ചോറ് അതിലേക്ക് ചേര്‍ക്കുക.അടപ്പുവച്ച് അടച്ചതിനുശേഷം ചെറുതായി ഒന്ന് തട്ടിക്കൊടുത്തന് ശേഷം ചൂടോടെ വിളമ്പാം..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.