14 May 2024, Tuesday

നോറോ വൈറസ്; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ

നഹാസ് എം നിസ്താർ
പെരിന്തൽമണ്ണ
February 4, 2023 5:19 pm

നോറോ വൈറസ് പിടിക്കുന്നവർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കുമെന്ന് ആരോഗ്യ വകുപ്പ്. രോഗിക്ക് പ്രാഥമികമായി അപകടകരമായ പ്രശ്നങ്ങൾ ഇല്ലെങ്കിലും ശാരീരിക പ്രശ്നങ്ങൾ ഉണ്ടാവും. ഗുരു​ത​ര വ​യ​റി​ള​ക്ക​മാണ് നോ​റോ വൈ​റ​സ് ബാധ മൂലം അനുഭവപ്പെടുക. വ​യ​റു​വേ​ദ​ന, ഛർദ്ദി, മ​നം​മ​റി​ച്ചി​ൽ, പ​നി, ത​ല​വേ​ദ​ന, ശ​രീ​ര​വേ​ദ​ന തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ. ഛർദ്ദി, വ​യ​റി​ള​ക്കം എ​ന്നി​വ മൂ​ർച്ഛി​ച്ചാ​ൽ നി​ർജ​ലീ​ക​ര​ണം സം​ഭ​വി​ക്കു​ക​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ക​യും ചെയ്യും.

അ​തി​നാ​ൽ ഈ ​വൈ​റ​സി​നെ ഭ​യ​ക്കേ​ണ്ട​തുണ്ട്. വ​ള​രെ​പ്പെ​ട്ടെ​ന്ന് രോ​ഗം പ​ക​രു​ന്ന​തി​നാ​ൽ വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്ക​ണം. വൈ​റ​സ് ബാ​ധി​ത​ർ ഡോ​ക്ട​റു​ടെ നി​ർദേ​ശാ​നു​സ​ര​ണം വീ​ട്ടി​ലി​രു​ന്ന് വിശ്രമിക്കണം.

ഒ​ആ​ർ​എ​സ് ലാ​യ​നി, തി​ള​പ്പി​ച്ചാ​റ്റി​യ വെ​ള്ളം എ​ന്നി​വ ന​ന്നാ​യി കു​ടി​ക്കേ​ണ്ട​തു​മാ​ണ്. ആ​വ​ശ്യ​മെ​ങ്കി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം. രോ​ഗം മാ​റി ര​ണ്ട് ദി​വ​സ​ങ്ങ​ൾ വ​രെ വൈ​റ​സ് പ​ട​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​ൻ പാടുള്ളൂ.

പെരിന്തൽമണ്ണയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജ് വിദ്യാർത്ഥികളിൽ നോറോ വൈറസ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയത്. പെൺകുട്ടികളുടെകോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഹോസ്റ്റലിലെ രോഗലക്ഷണങ്ങളുള്ള 55 വിദ്യാർത്ഥികൾ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ ജില്ലാ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.

ആഴ്ച്ചകൾക്ക് മുൻപ് ഹോസ്റ്റൽ വിദ്യാർത്ഥികളിൽ വയറിളക്കവും ചർദ്ദിയുമാണ് കണ്ടുതുടങ്ങിയത്. ആരോഗ്യ വകുപ്പ് സ്ഥലതെത്തി കുട്ടികളെ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

ശാരീരിക ക്ഷീണം കൂടുതൽ അനുഭവപ്പെട്ട കുട്ടികളുടെ സാം പിളുകളിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് വൈറസ് സാധ്യത കണ്ടെത്തിയത്. ഹോസ്റ്റൽ പൂർണമായും ക്വൊറെണ്ടയിൻ ചെയ്ത് മറ്റു കുട്ടികളുടെ സാ പിളുകളും പരിശോധന കെടുത്തിട്ടുണ്ട്. ഒരേ മുറികളിലുള്ള കുട്ടികളിൽ നിന്നാണ് സാപിളുകൾ എടുത്തിട്ടുള്ളതെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു.

കഴിഞ്ഞ മാസം കാക്കനാട്ടെ സ്കൂൾ വിദ്യാർത്ഥികളിലും നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വൈറസ് സാനിധ്യം കണ്ടതോെടെ ആരോഗ്യ വകുപ്പ് സ്കൂൾ’ കോളേജ് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.