20 April 2024, Saturday

Related news

April 17, 2024
April 12, 2024
March 31, 2024
March 14, 2024
March 9, 2024
March 9, 2024
March 6, 2024
March 4, 2024
March 2, 2024
February 24, 2024

കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ത്തന്നെ ഇത്തരം സംഭവങ്ങളുണ്ടാകുമോ’; ഗവര്‍ണറുടെ കത്തില്‍ പ്രതികരിക്കാനില്ലെന്ന് ബാലഗോപാല്‍

Janayugom Webdesk
തിരുവനന്തപുരം
October 26, 2022 3:44 pm

താന്‍ പദവിയില്‍ തുടരുന്നതില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. മുഖ്യമന്ത്രിക്ക് തന്റെ അഭിപ്രായം അറിയിച്ച് ഗവര്‍ണര്‍ നല്‍കിയ കത്തില്‍ താന്‍ പ്രതികരിക്കുന്നത് നല്ലതല്ലെന്ന് മന്ത്രി പറഞ്ഞു. ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടത്.

താന്‍ ആ കത്ത് കണ്ടിട്ടില്ല. ഗവര്‍ണറും മുഖ്യമന്ത്രിയും സംസ്ഥാനത്തെ ഭരണഘടന ചമുമതല വഹിക്കുന്നവര്‍ എന്ന നിലയില്‍ നിയമങ്ങള്‍ അനുസരിച്ച് കാര്യങ്ങള്‍ നടത്തും. കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ത്തന്നെ ഇത്തരം സംഭവങ്ങളുണ്ടാകുമോ എന്ന കാര്യ തനിക്കറിയില്ല. അതുകൊണ്ടുതന്നെ എല്ലാവരും ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ പരസ്യമായി പറഞ്ഞ കാര്യങ്ങളെല്ലാം മാധ്യമളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കെഎന്‍ ബാലഗോപാല്‍ മന്ത്രിയായി തുടരുന്നതിലുള്ള പ്രീതി (പ്ലഷര്‍) പിന്‍വലിക്കുന്നുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടു ബാലഗോപാല്‍ നടത്തിയ പ്രസംഗങ്ങളാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അതേസമയം, കെഎന്‍ ബാലഗോപാലിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി. ഗവര്‍ണര്‍ കത്തില്‍ പരാമര്‍ശിച്ച പ്രസംഗത്തില്‍ ഗവര്‍ണറെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നുമില്ലെന്ന് മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു. ഇതില്‍ തുടര്‍നടപടി വേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

Eng­lish sum­ma­ry: Not only in Ker­ala, but in India itself, will such inci­dents hap­pen’; Bal­agopal did not respond to the Gov­er­nor’s letter

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.