രാഹുല്‍ഗാന്ധി എന്ന വ്യക്തിയ്ക്കല്ല പിന്തുണ പ്രഖ്യാപിച്ചതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഹുലിനെതിരേയുള്ള ബിജെപിയുടെ ജനാധിപത്യവിരുദ്ധ സമീപനത്തെയാണ് എതിര്‍ത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാര്‍ട്ടിയെ സംബന്ധിച്ച് ബിജെപിയാണ് ഏറ്റവും ശക്തിയായി എതിര്‍ക്കപ്പെടേണ്ട ശക്തിയെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 2024ല്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ ആര്‍എസ്എസിന്‍റെ നൂറാം വാര്‍ഷികമായ 2025ല്‍ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും.
ഇതു ഫാസിസത്തിലേക്കുള്ള പോക്കാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.രാഹുലിനോടുള്ള പാര്‍ട്ടി നിലപാട് തുറന്ന സമീപനത്തിന്റെ ഭാഗമാണ്. മറിച്ച് അത് കോണ്‍ഗ്രസിന് രാഷ്ട്രീയമായി ഉപകാരപ്പെടുമോ എന്ന് ചിന്തിക്കുന്നില്ല. സംസ്ഥാനത്ത് കോണ്‍ഗ്രസിനോടുള്ള നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുകയാണ്. സംസ്ഥാനങ്ങളിലെ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിച്ച് പോകാതെ നോക്കുക എന്നതാണ് സീറ്റ് അഡ്ജസ്റ്റിന്മേല്‍ നിലവിലെ പരിതസ്ഥിതിയില്‍ ചെയ്യാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
English Summary:
Not supporting the person Rahul Gandhi; MV Govindan also said that BJP is the main enemy
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.