27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 1, 2024
June 26, 2024
April 12, 2024
December 2, 2023
September 26, 2023
September 22, 2023
September 11, 2023
August 5, 2023
July 23, 2023
July 16, 2023

കുപ്രസിദ്ധ മോഷ്ടാവ് മണിയൻ പൊലീസ് പിടിയിൽ

Janayugom Webdesk
November 25, 2022 7:16 pm

അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്കവഞ്ചികളിൽ നിന്നും പണം അപഹരിക്കുന്ന കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി. തിരുവല്ല കുറ്റപ്പുഴ തിരുമുലപുരം ഭാഗത്ത് മംഗലശ്ശേരി കടവ് കോളനിയിൽ അനിയൻപിള്ള മകൻ മണിയൻ (55) എന്നയാളാണ് ചങ്ങനാശ്ശേരി പൊലീസിന്റെ പിടിയിലായത്. ഇയാൾ ഇന്നലെ രാത്രി ചങ്ങനാശ്ശേരി കെഎസ്ആർടിസി സ്റ്റാൻഡിന്റെ ഭാഗത്ത് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും, പോലീസ് പിന്തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. 

ജില്ലയിൽ ഉത്സവ സീസൺ തുടങ്ങിയതിനാൽ രാത്രികാല പരിശോധന കർശനമാക്കാൻ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും കർശന നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് മണിയന്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇയാളുടെ പക്കൽ നിന്നും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും, പണവും പോലീസ് കണ്ടെടുത്തു. തുടർന്നുള്ള വിശദമായ ചോദ്യം ചെയ്യലിൽ ചങ്ങനാശ്ശേരി, തിരുവല്ല, പെരുമ്പട്ടി, ചെങ്ങന്നൂർ, മാവേലിക്കര തുടങ്ങിയ സ്ഥലങ്ങളിലെ പല അമ്പലങ്ങളുടെയും, പള്ളികളുടെയും കാണിക്ക വഞ്ചികളിൽ നിന്നും പണം അപഹരിച്ചതായി ഇയാൾ പോലീസിനോട് പറഞ്ഞു. 

മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മണിയൻ ചങ്ങനാശ്ശേരി പ്രദേശങ്ങളിൽ മോഷണം നടത്തുന്നതിനുള്ള ആസൂത്രണം ചെയ്തു വരവേയാണ് പോലീസിന്റെ പിടിയിലാകുന്നത്. ചങ്ങനാശ്ശേരി സ്റ്റേഷൻ എസ്എച്ച്ഓ റിച്ചാർഡ് വർഗീസ്, എസ്ഐ രവീന്ദ്രൻ ആചാരി, ആനന്ദക്കുട്ടൻ, സിപിഓ മാരായ തോമസ് സ്റ്റാൻലി, അജേഷ് കുമാർ,കുര്യാക്കോസ് എബ്രഹാം,തോമസ് രാജു എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Eng­lish Summary:Notorious thief Man­ian arrest­ed by police
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.