നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിലെ(എൻഎസ്ഇ) ക്രമക്കേടുമായി ബന്ധപ്പെട്ട് ആനന്ദ് സുബ്രഹ്മണ്യനെ സിബിഐ അറസ്റ്റ് ചെയ്തു. എൻഎസ്ഇയിലെ മുൻ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറാണ് ആനന്ദ്. സിബിഐ ആനന്ദ് മഹേന്ദ്രനെ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ വ്യാഴാഴ്ച രാത്രിയോടെ അറസറ്റ് രേഖപ്പെടുത്തി.
സംഭവവുമായി ബന്ധപ്പെട്ട് മുൻ എംഡിയും സിഇഒയുമായിരുന്ന ചിത്ര രാമകൃഷ്ണയെയും സിബിഐ ചോദ്യം ചെയ്തിരുന്നു. ഹിമാലയത്തിലെ സന്യാസിയുടെ നിർദേശപ്രകാരം എൻഎസ്ഇയിൽ ചിത്ര ക്രമക്കേട് നടത്തുകയും രഹസ്യ വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതായി സെബിയാണ് കണ്ടെത്തിയത്. എന്നാൽ ഈ സന്യാസി ആരെന്ന് കണ്ടെത്തിയിട്ടില്ല. ധനമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന ആളാണിതെന്നാണ് സൂചന.
english summary; NSE order code; Anand SuBrahmanya was arrested by the CBI
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.