രാജ്യത്ത് വർധിച്ചുവരുന്ന പൊണ്ണത്തടി പ്രശ്‌നത്തെ നേരിടാൻ പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവയടങ്ങിയ ഭക്ഷണങ്ങൾക്ക് നികുതി ചുമത്താൻ കേന്ദ്രം ഒരുങ്ങുന്നു. ഇന്ത്യയിൽ കുട്ടികൾ, കൗമാരക്കാർ, സ്ത്രീകൾ എന്നിവരിൽ അമിതഭാരവും പൊണ്ണത്തടിയും വർധിക്കുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
വർധിച്ചുവരുന്ന അമിതവണ്ണത്തെ നേരിടാൻ ഇന്ത്യക്ക് സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് നിതി ആയോഗ് നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നു. നിലവിൽ, ബ്രാൻഡഡ് അല്ലാത്ത വെജിറ്റബിൾ ചിപ്‌സ്, ലഘുഭക്ഷണങ്ങൾ എന്നിവയ്ക്ക് അഞ്ച് ശതമാനമാണ് ജിഎസ്‍ടി. ബ്രാൻഡഡ് അല്ലാത്തതും പാക്ക് ചെയ്‌തതുമായ ഇനങ്ങൾക്ക് 12 ശതമാനം നികുതിയാണ് പുതിയ ശുപാര്‍ശ.
english summary; Obesity: Extra tax on food
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.