28 March 2024, Thursday

ഓഷ്യൻസാറ്റ്-3 വിക്ഷേപണം ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
November 26, 2022 8:36 am

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധ­വാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ഓഷ്യൻസാറ്റ്-3ന് ഒപ്പം എട്ട് ചെറു ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തിക്കും. പിഎസ്എൽവിയുടെ 56-ാ­മത്തെയും പിഎസ്എൽവി എക്സ്എൽ പതിപ്പിന്റെ 24-ാമത്തെയും ദൗത്യമാണിത്. 

സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യൻസാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 1999 മേയ് 26നായിരുന്നു. 2009 സെപ്റ്റംബർ ഒമ്പതിന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹത്തിന്റെ കാലാവധി 2014ൽ അവസാനിച്ചതായിരുന്നുവെങ്കിലും ഇപ്പോഴും പ്രവർത്തനക്ഷമമാണ്.

കാലാവസ്ഥാപ്രവചനം, മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം, തീരദേശനിരീക്ഷണം എന്നിവ ഓഷ്യൻസാറ്റ്-3 മുഖേന തുടരും. ഭൂട്ടാന്റെ ഐഎൻഎസ് 2‑ബി, ബംഗളുരു കേന്ദ്രമായ സ്റ്റാർട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്പേസിന്റെ അസ്ട്രോകാസ്റ്റ് (നാല് ഉപഗ്രഹങ്ങൾ), യുഎസിൽനിന്നുള്ള ദെബോൾട്ട് (രണ്ട്) എന്നിവയാണ് വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങൾ. 

Eng­lish Summary:Oceansat‑3 launch today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.