വാഗമണ്ണിലെ ഓഫ്റോഡ് റെയ്സിൽ പങ്കെടുത്ത നടന് ജോജു ജോര്‍ജ് ആർടിഒ മുമ്പാകെ ഹാജരാകാൻ സാവകാശം തേടി. അപകടകരമായ രീതിയിൽ വാഹനമോടിച്ചെന്ന പരാതിയിലാണ് താരത്തിനെതിരെ നടപടി. വാഹനത്തിന്റെ രേഖകളുമായി ഇടുക്കി ആർടിഒയുടെ മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. അതേസമയം ഹാജരാകാന്‍ ആവശ്യപ്പെട്ട് നല്കിയ നോട്ടീസിന്റെ കാലാവധി കഴിയുന്ന ഘട്ടത്തിലാണ് ജോജു സാവകാശം തേടുന്നത്. സിനിമ ചിത്രീകരണത്തിന്റെ തിരക്കുകള്‍ കാരണമാണ് എത്തിച്ചേരാന്‍ സാധിക്കാത്തതെന്നും അടുത്തയാഴ്ച ഹാജരാകാമെന്നും ജോജു അറിയിച്ചു. ഇടുക്കി ജില്ലയിൽ ഓഫ് റോഡ് മത്സരത്തിനിടെ തുടർച്ചയായി അപകടമുണ്ടാകുന്നതിനാൽ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതാണ് ജോജു ഉള്‍പ്പെടെയുള്ളവര്‍ ലംഘിച്ചത്. ഇവര്‍ക്കെതിരെ നോട്ടീസും നല്‍കിയിരുന്നു. കെഎസ്യു ജില്ല പ്രസിഡന്റ് ടോണി തോമസ് നൽകിയ പരാതിയിലാണ് നടപടി.
English Summary:Off road race; Actor Jojo asked for time to appear
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.