കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് രണ്ട് പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. രോഗം കഴിഞ്ഞ ആഴ്ച കണ്ടെത്തിയ ഗുജറാത്ത് സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യ സഹോദരനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗവിവരം ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് അറിയിച്ചത്. ഗുജറാത്തില്‍ ഒമിക്രോണ്‍ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഇതോടെ മൂന്നായി. ഗുജറാത്തിലെ ബയോടെക്നോളജി റിസര്‍ച്ച് സെന്ററില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സാനിധ്യം കണ്ടെത്തിയത്.
ഗുരു ഗോബിന്ദ് സിംഗ് ഗവണ്മെന്റ് ആശുപത്രിയിലെ പ്രത്യേക ഒമിക്രോണ്‍ വാര്‍ഡിലേക്ക് രോഗം സ്ഥിരീകരിച്ചവരെ പ്രവേശിപ്പിച്ചു. ഡിസംബര്‍ നാലിനാണ് സിംബാബ്വെയില് നിന്നും മടങ്ങിയെത്തിയ 72കാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തൊട്ട് അടുത്ത ദിവസമാണ് ഇയാളുടെ ഭാര്യയ്ക്കും ഭാര്യാ സഹോദരനും രോഗം ബാധ കണ്ടെത്തിയത്. തടർന്ന് നടത്തിയ ജീനോം സീക്വൻസിംഗിലാണ് ഇവർ രണ്ടുപേർക്കും ഒമിക്രോണുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ താമസിച്ചിരുന്ന പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായി മുൻസിപ്പൽ കോർപ്പറേഷൻ പ്രഖ്യാപിച്ചിരുന്നു.
ENGLISH SUMMARY:Omicron; Two more people in the country have been diagnosed with the disease
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.