24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 31, 2023
October 29, 2022
October 25, 2022
October 21, 2022
October 18, 2022
October 16, 2022
October 10, 2022
August 15, 2022
August 6, 2022
July 13, 2022

ഒമിക്രോണ്‍: ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സംസ്ഥാനം, ഡല്‍ഹിയിലും വാരാന്ത കര്‍ഫ്യൂ

Janayugom Webdesk
ന്യൂഡല്‍ഹി
January 8, 2022 2:58 pm

രാജ്യത്ത് കോവിഡ്, ഒമിക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധന ഉണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. തമിഴ്നാട്ടില്‍ നാളെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രേഖകളുടെ അടിസ്ഥാനത്തില്‍ അടിയന്തിര യാത്രികര്‍ക്ക് മാത്രമാണ് അനുമതി. ആരാധനാലയങ്ങളില്‍ ഇന്നും നാളെയും പ്രവേശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ ആകെ 3,071 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 876 കേസുകള്‍ മഹാരാഷ്ടയിലും 513 കേസുകള്‍ ഡല്‍ഹിയിലും 333 കേസുകള്‍ കര്‍ണ്ണാടകയിലും 291 കേസുകള്‍ രാജസ്ഥാനിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 1023 പേര്‍ രോഗമുക്തര്‍ ആയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് ബാധിതര്‍ 40,000വും മുംബൈയില്‍ മാത്രം ഇത് 20,000 വും പിന്നിട്ടു. 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ ഇത് 17,335 ആണ്. ബംഗാളിലും സ്ഥിതി ആശാവഹമല്ല. കോവിഡ് വ്യാപനത്തെ നേരിടാന്‍ ഡല്‍ഹിയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വാരാന്ത്യ കര്‍ഫ്യൂ ഇന്നലെ രാത്രി ആരംഭിച്ചു. കര്‍ണാടകയിലും വാരാന്ത്യ കര്‍ഫ്യു പ്രാബല്യത്തിലാണ്. കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 8,400 കടന്നു.

Eng­lish Sum­ma­ry: Omi­cron: Week­ly cur­few imposed in state, Del­hi, Kar­nata­ka by impos­ing lockdown

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.